Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമേഖലയിലെ സമാധാന...

മേഖലയിലെ സമാധാന ശ്രമങ്ങൾ വിലയിരുത്തി ഖത്തർ അമീർ -യു.എസ് പ്രസിഡന്റ് ആശയവിനിമയം നടത്തി

text_fields
bookmark_border
മേഖലയിലെ സമാധാന ശ്രമങ്ങൾ വിലയിരുത്തി ഖത്തർ അമീർ -യു.എസ് പ്രസിഡന്റ് ആശയവിനിമയം നടത്തി
cancel

ദോഹ: മേഖലയിലെ സമാധാന ശ്രമങ്ങൾ ചർച്ച ചെയ്ത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ടെലിഫോൺ ആശയവിനിമയം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമാധാനം പുനഃസ്ഥാപിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളും ഇരുനേതാക്കളും വിലയിരുത്തി. മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുമായി പാകിസ്താന്റെ നേതൃത്വത്തിൽ നടക്കുന്ന നയതന്ത്ര ശ്രമങ്ങളുടെ പുരോഗതിയും ചർച്ചയായി.

തന്ത്രപ്രധാനമായ ജലപാതകളുടെ സുരക്ഷ ഉറപ്പാക്കുകയും ആഗോള വിതരണ ശൃംഖലകളുടെയും ഊർജ വിതരണത്തിന്റെയും സുഗമമായ ഒഴുക്ക് നിലനിർത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും പങ്കുവെച്ചു. പ്രതിസന്ധികൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകൾക്കും സമാധാന ശ്രമങ്ങൾക്കും മുൻഗണന നൽകുക എന്നതാണ് ഖത്തറിന്റെ ഉറച്ച നിലപാടെന്ന് ഖത്തർ അമീർ വ്യക്തമാക്കി. മേഖലയിലെയും ലോകമെമ്പാടുമുള്ള ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പിന്തുണ ഉണ്ടാകുമെന്നും അമീർ ഉറപ്പുനൽകി.

Show Full Article
TAGS:Qatar News qatar amir Donald Trump Middle East peace plan US qatar​ 
News Summary - Qatari Emir, US President hold talks to assess regional peace efforts
Next Story