Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി യു.​എ.​ഇ പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി യു.​എ.​ഇ പ്ര​സി​ഡ​ന്റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യും യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

ദോ​ഹ: യു.​എ.​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ബൂ​ദ​ബി ഖ​സ്​​ർ അ​ൽ ബ​ഹ്​​ർ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​നേ​താ​ക്ക​ളും ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും സ​മൃ​ദ്ധി​ക്കും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ടു​ത്ത ബ​ന്ധ​ത്തെ​ക്കു​റി​ച്ചും സ​ഹ​ക​ര​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​​​പ്പെ​ടു​ന്ന രീ​തി​യി​ൽ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു. അ​തോ​ടൊ​പ്പം പൊ​തു ആ​ശ​ങ്ക​യു​ള്ള വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ക​യും സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു. അ​ബൂ​ദ​ബി​യി​ലെ അ​ൽ ബ​തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​ഥാ​നി​യെ അ​ബൂ​ദ​ബി ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ശൈ​ഖ് ത​ഹ്നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ്​ സ്വീ​ക​രി​ച്ച​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ശൈ​ഖ് ത​ഹ്നൂ​ൻ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ, അ​ൽ ദ​ഫ്​​റ മേ​ഖ​ല​യി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ തു​ട​ങ്ങി പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
TAGS:qatari prime minister meetings Qatar News gulf news malayalam Gulf News 
News Summary - Qatari Prime Minister meets UAE President
Next Story