Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക്വി​ഖ്...

ക്വി​ഖ് പു​സ്ത​ക​മേ​ള​ക്ക് സ​മാ​പ​നം; 25,000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി

text_fields
bookmark_border
ക്വി​ഖ് പു​സ്ത​ക​മേ​ള​ക്ക് സ​മാ​പ​നം; 25,000ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി
cancel
camera_alt

കേ​ര​ളാ വി​മ​ൻ​സ് ഇ​നി​ഷ്യേ​റ്റി​വ് ഖ​ത്ത​ർ (ക്വി​ഖ്) സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്

ദോ​ഹ: കേ​ര​ളാ വി​മ​ൻ​സ് ഇ​നി​ഷ്യേ​റ്റി​വ് ഖ​ത്ത​ർ (ക്വി​ഖ്) ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വു​മാ​യി (ഐ.​സി.​ബി.​എ​ഫ്) ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക​മേ​ള സീ​സ​ൺ -9 സ​മാ​പി​ച്ചു. ഐ.​സി.​ബി.​എ​ഫ് കാ​ഞ്ചാ​നി ഹാ​ളി​ൽ ന​ട​ന്ന മേ​ള​യി​ൽ നാ​ലാം ക്ലാ​സ് മു​ത​ൽ 12ാം ക്ലാ​സ് വ​രെ​യു​ള്ള ഏ​ക​ദേ​ശം 25,000 സി.​ബി.​എ​സ്.​ഇ അ​ക്കാ​ദ​മി​ക് പു​സ്ത​ക​ങ്ങ​ൾ ആ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. ഏ​ക​ദേ​ശം 2,000 മാ​താ​പി​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കാ​യി മേ​ള സ​ഹാ​യ​ക​ര​മാ​യി. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന വ്യ​ത്യ​സ്ത​മാ​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​മാ​ണ് സൗ​ജ​ന്യ പു​സ്ത​ക​മേ​ള​യി​ലൂ​ടെ ക്വി​ഖ് ന​ട​ത്തു​ന്ന​തെ​ന്ന് അം​ബാ​സ​ഡ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ അ​ധ്യ​ക്ഷ​ത​ച വ​ഹി​ച്ചു.

ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും ഓ​രോ വ​ർ​ഷ​വും വി​ജ​യ​ക​ര​മാ​യി പു​സ്ത​ക​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ക്വി​ഖ് അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ക്വി​ഖ് ര​ക്ഷാ​ധി​കാ​രി സ​റീ​ന അ​ഹ​ദ് പ​റ​ഞ്ഞു. ക്വി​ഖ് പ്ര​സി​ഡ​ന്റ് അ​ഞ്ജു മേ​നോ​ൻ സ്വാ​ഗ​ത​വും ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​സി.​ബി.​എ​ഫ് അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ കെ.​എ​സ്. പ്ര​സാ​ദ്, വൈ​സ് പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് റ​ഷീ​ദ്, ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ശ​ന്ത​നു ദേ​ശ്പാ​ണ്ഡെ, ഐ.​എ​സ്‌.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹി​മാ​ൻ, മു​ൻ ഐ.​സി.​സി പ്ര​സി​ഡ​ന്റ് മി​ല​ൻ അ​രു​ണ്‍, ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, മാ​നേ​ജ്‍മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ന​ന്ദി​നി, ര​വീ​ന്ദ്ര​പ്ര​സാ​ദ്‌, ഐ.​സി.​ബി.​എ​ഫ് മാ​നേ​ജ്‍മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഖാ​ജ നി​സാ​മു​ദ്ദീ​ൻ, മ​ണി​ഭാ​ര​തി, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ബോ​ബ​ൻ, ഐ.​സി.​ബി.​എ​ഫ് മു​ൻ മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗം അ​ബ്ദു​ൽ റൗ​ഫ്, ഐ.​സി.​സി മു​ൻ മാ​നേ​ജ്‌​മ​ന്റ് ക​മ്മി​റ്റി അം​ഗം ഗാ​ർ​ഗി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക്വി​ഖ് ക​ൺ​വീ​ന​ർ ല​സി​ത ഗി​രീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ന്ദു​ലേ​ഖ സു​മേ​ഷ്, അം​ഗ​ങ്ങ​ളാ​യ ഫ​സീ​ല അ​ബ്ദു​ൽ സ​ലാം, ഷ​ഹ​നാ​സ് അ​ബ്ദു​ൽ സ​ലാം, ഷെ​ഹ്‌​ന ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:book fair qatar​ Gulf News 
News Summary - Quick Book Fair concludes; over 25,000 books exchanged
Next Story