നവീകരിച്ച സൈബ ജ്വല്ലേഴ്സ് ഷോറൂം ഉദ്ഘാടനം ഇന്ന്
text_fieldsദോഹ: എം.എഫ്.എ.ആർ ഗ്രൂപ്പിന്റെ ഗോൾഡ് ആൻഡ് ഡയമണ്ട് ആഭരണ ബ്രാൻഡായ സൈബ ജ്വല്ലേഴ്സിന്റെ ദോഹയിലെ അൽ വതൻ സെന്ററിലുള്ള നവീകരിച്ച ഷോറൂം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും.ഏറ്റവും പുതിയതും മനോഹരവുമായ ആഭരണങ്ങളുടെ ശേഖരം ഉപഭോക്താക്കൾക്കായി ഒരുക്കിയ സൈബ ജ്വല്ലേഴ്സിന്റെ നവീകരിച്ച ഷോറൂം, ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഒരുക്കുന്നു.
പരമ്പരാഗതവും പുതിയതുമായ അഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്ത ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭരണങ്ങളുടെ ആകർഷകമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. ക്വാളിറ്റി, വിശ്വാസം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഖത്തറിന്റെ ആഭരണ വിപണിയിൽ സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം നൽകുമെന്ന് സൈബ ജ്വല്ലേഴ്സ് ഉറപ്പ് നൽകുന്നു.
എം.എഫ്.എ.ആർ ഗ്രൂപ്പിന് കീഴിൽ 2010ൽ ഡോ. പി. ഗൾഫാർ മുഹമ്മദലി ആണ് സൈബ ജ്വല്ലേഴ്സ് സ്ഥാപിച്ചത്.13 വർഷത്തിലേറെയായി മികച്ച സേവനവുമായി മുന്നോട്ടുപോകുന്ന സൈബ ജ്വല്ലേഴ്സ് അതിന്റെ മികവ്, വിശ്വാസം, ക്വാളിറ്റി എന്നിവയോടുള്ള സമർപ്പണം വീണ്ടും ഉറപ്പാക്കുകയാണെന്ന് മാനേജിങ് ഡയറക്ടർ ആമിന മുഹമ്മദ് അലി പറഞ്ഞു.
സ്വർണത്തിന്റെ കാലാതീതമായ മൂല്യം ഉറപ്പാക്കി ഉപഭോക്താക്കളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളുടെ ഭാഗമാകാനും, പ്രധാനപ്പെട്ട നിമിഷങ്ങൾ ആഘോഷിക്കാനും ശോഭനമായ ഭാവി ഉറപ്പാക്കാനും സൈബ ആഗ്രഹിക്കുന്നു. നിലവിൽ യു.എ.ഇയിലും ഖത്തറിലുമായി ആറ് ശാഖകളുള്ള സൈബ ജ്വല്ലേഴ്സ് ജി.സി.സി രാജ്യങ്ങളിലുടനീളം തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുകയാണ്.