Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightശി​ഹാ​ബു​ദ്ദീ​ൻ...

ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വി​ന് സ്വീ​ക​ര​ണം
cancel
camera_alt

സം​സ്കൃ​തി ഖ​ത്ത​ർ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ് സം​സാ​രി​ക്കു​ന്നു

Listen to this Article

ദോ​ഹ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ദോ​ഹ​യി​ലെ​ത്തി​യ സാ​ഹി​ത്യ​കാ​ര​ൻ ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വി​ന് സം​സ്കൃ​തി ഖ​ത്ത​ർ സ്വീ​ക​ര​ണം ന​ൽ​കി.

ആ​ദ്യ​കാ​ല പ്ര​വാ​സ​ത്തി​ന്റെ നാ​ൾ​വ​ഴി​ക​ളും അ​വ​യൊ​ക്കെ പു​തി​യ ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ത​ന്റെ സം​സാ​ര​ത്തി​ൽ സൂ​ചി​പ്പി​ച്ച ശി​ഹാ​ബു​ദ്ദീ​ൻ പൊ​യ്ത്തും​ക​ട​വ്, ഇ​ത്ത​രം ച​രി​ത്ര​ര​ച​ന​യി​ൽ സം​സ്കൃ​തി​ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​ജ്മ സം​സ്‌​കൃ​തി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സ്‌​കൃ​തി പ്ര​സി​ഡ​ന്റ് സാ​ബി​ത്ത് സ​ഹീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രീ​കു​ളം സ്വാ​ഗ​ത​വും സം​സ്കൃ​തി സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:qatar​ gulfnews gulfnewsmalayalam 
News Summary - Shihabuddin Poythumkadavi should be accepted
Next Story