എസ്.കെ.ഇ.എയുടെ പ്രവാചക ചരിത്ര ക്വിസ് മത്സരം 10 മുതൽ
text_fieldsദോഹ: അറബിക് മാസാരംഭത്തോടനുബന്ധിച്ച് ഖത്തറിലെ തെക്കൻ കേരള പ്രവാസി കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി രണ്ടു മാസം നീളുന്ന പ്രോഗ്രാമിന് ഇന്നു മുതൽ വാട്സാപ്പിലൂടെ തുടക്കം കുറിക്കും.
ഖത്തറിലെയും, നാട്ടിലെയും സാംസ്കാരിക വിദ്യാഭ്യാസ സേവന മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയായ സ്കിയയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപത്ത് കാൻസർ രോഗികൾക്കും മറ്റ് രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവർക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ അഭയ കേന്ദ്രം പ്രവർത്തിച്ചു വരുന്നുണ്ട്. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുമെന്ന് സംഘാടകസമിതി അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 97455198270, 97474069637 വാട്സ്ആപ്പ് നമ്പറുകളിൽ ബന്ധപ്പെടണം.


