വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ബോധവത്കരണം സംഘടിപ്പിച്ചു
text_fieldsവില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ ലോക കേരള
സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് ഉപഹാരം കൈമാറുന്നു
ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ‘വി കെയർ’ സേവന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഐ.സി.ബി.എഫ് ലൈഫ് ഇൻഷുറൻസ്, നോർക്ക കാർഡ്, ക്ഷേമനിധി പെൻഷൻ പദ്ധതി രണ്ടാംഘട്ട കാമ്പയിന്റെ ഭാഗമായി ബോധവത്കരണവും സംശയ നിവാരണവും സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.എം. കുഞ്ഞമ്മദിന്റെ അധ്യക്ഷതയിൽ അരോമ ഹിലാൽ ദർബാർ ഹാളിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി സംശയങ്ങൾക്ക് മറുപടി നൽകി. മുസ്ലിം ജമാഅത്തിന്റെ സ്നേഹോപഹാരം ഉപദേശക സമിതി ചെയർമാൻ പി.വി.എ. നാസർ അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കൈമാറി.
കാമ്പയിൻ കാലാവധി ആഗസ്റ്റ് 15 വരെ നീട്ടാൻ ഭരണസമിതി യോഗം തീരുമാനിച്ചു. കെ.എം. നാസർ, സമീർ മലോൽ, കെ.എം. ഫൈസൽ, നൗഫൽ തട്ടാന്റവിട, എം.ടി. ഫൈസൽ, റാഹിദ് സി.പി, ആഫിൽ സി.സി, അഷ്റഫ് തയാട്ടുകുനി, അബ്ദുല്ല പി.കെ.കെ, ഷാനിബ് വാരിപറമ്പത്, സജീർ നടുക്കണ്ടി, നാസർ ടി.സി, ജാഫർ മേയന, കിഴക്കയിൽ മൂസ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഓർഗനൈസിങ് സെക്രട്ടറി നസീർ പി.പി.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും റാഷിദ് കുന്നോത്ത് നന്ദിയും പറഞ്ഞു.