പ്രവാസി വെൽഫെയർ സാഹോദര്യ യാത്രക്ക് സ്വീകരണം
text_fieldsപ്രവാസി വെല്‍ഫെയര്‍ സാഹോദര്യ യാത്രക്ക് കോട്ടയം ജില്ല കമ്മിറ്റി നല്കിയ സ്വീകരണത്തില്‍ സംസ്ഥാന പ്രസിഡന്റ്
ആര്. ചന്ദ്രമോഹന് സംസാരിക്കുന്നു.
ദോഹ: പ്രവാസി വെൽഫയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് കോട്ടയം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകി.
കോട്ടയം ജില്ലാ പ്രസിഡൻറ് സഹീർ അബ്ദുൽ ഖരീം അധ്യക്ഷതവഹിച്ചു. പ്രവാസി വെൽഫയർ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സാദിഖ് അലി, നജില നജീബ്, ജനറൽ സെക്രട്ടറി താസീൻ അമീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് കുഞ്ഞി, ഷുഹൈബ് അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ് റഷീദ് അഹമ്മദ്, ഐ.എസ്.സി. മാനേജിങ് കമ്മിറ്റിയംഗം അബ്ദുൽ അസീം, നടുമുറ്റം പ്രസിഡൻറ് സന നസീം എന്നിവർ സംസാരിച്ചു. നജീം ഇസ്മായിൽ നന്ദി രേഖപ്പെടുത്തി.
പരിപാടിയോട് അനുബന്ധമായി സംഘടിപ്പിച്ച മാസ്റ്റർ ഷെഫ് പാചക മത്സരത്തിൽ റൈജു ജോർജ് ഒന്നാം സമ്മാനം കരസ്ഥമാക്കി.
ലയ അക്ബർ, നഫീല റിയാസ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജസീറ ജവാദ്, ഷഹാന ഇല്യാസ് എന്നീ ജഡ്ജിങ് പാനലായിരുന്നു വിധി നിർണയം നടത്തിയത്.
പരിപാടിയോടനുബന്ധിച്ച് ദോഹയിലെ പ്രശസ്ത ഗായക൪ അവതരിപ്പിച്ച സംഗീത പരിപാടിക്ക് മലയാള സിനിമാ പിന്നണി ഗായകനും സിനിമാ നിർമാതാവുമായ നബീൽ അസീസ് നേതൃത്വം നൽകി.


