ഷവോമി 15 സീരീസ് ഖത്തറിലെ വിപണിയിലും
text_fieldsഷവോമിയ 15 സീരീസ് ഫോണുകൾ ഖത്തറിലെ വിപണിയിൽ അവതരിപ്പിക്കുന്നു
ദോഹ: സ്മാർട്ഫോൺ പ്രേമികൾ കാത്തിരുന്ന ഷവോമിയുടെ 15 സീരീസ് മൊബൈൽ ഫോണുകൾ ഖത്തറിലേക്കും. ഏറ്റവും പുതിയ അപ്ഡേഷനുകളും കിടിലൻ കാമറിയും സ്റ്റൈലിഷ് ഡിസൈനുകളുമായി വിപണിയിലെത്തിയ ഷവോമി 15 സീരീസ് ഫോണുകൾ കാണാനും പരിചയപ്പെടാനും അടുത്തറിയാനും അപൂർവ അവസരമായി മാൾ ഓഫ് ഖത്തറിൽ പ്രത്യേക റോഡ് ഷോയും ആരംഭിച്ചു. മൊബൈൽ സാങ്കേതിക വിദ്യകളെ തന്നെ പുനർനിർവചിച്ചുകൊണ്ട് അടുത്തിടെ ആഗോള വിപണിയിൽ പുറത്തിറങ്ങിയ ഷവോമിയുടെ മുൻനിര ഉൽപന്നമാണ് 15 സീരീസ് മൊബൈൽ ഫോണുകൾ. ലൈവ് അവതരണം, ഹാൻഡ് ഓൺ എക്സ്പീരിയൻ, എക്സ്ക്ലൂസീവ് പ്രമോഷൻ എന്നിവയോടെയാണ് മാൾ ഓഫ് ഖത്തറിൽ റോഡ് ഷോ പുരോഗമിക്കുന്നത്. മൊബൈൽ ഫോൺ വിപണിയിൽ വിപ്ലവമായി മാറുന്ന ഫീച്ചറുകളുമായാണ് പുത്തൻ ഷവോമി 15, ഷവോമി 15 അൾട്രാ ഫോണുകളെത്തുന്നത്.
വിതരണക്കാരായ ഇന്റർടെക് ഗ്രൂപ് പ്രതിനിധികൾ, ഷവോമി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഷവോമി 15, അൾട്രാ 15 ഫോണുകൾ ഖത്തറിലെ വിപണിയിൽ അവതരിപ്പിച്ചു. ചടങ്ങിൽ ഷവോമിയിൽ നിന്നുള്ള പുതുമുഖക്കാരനായ ഇലക്ട്രിക് വാഹനം എസ്.യു സെവൻ മാക്സും പ്രധാന ആകർഷകമായി. സ്മാർട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന ഷവോമി 15, അൾട്രാ 15 സീരീസുകൾ ഖത്തറിൽ ഇന്റർടെക് വഴി അവതരിപ്പിക്കുന്നത് അഭിമാനകരമാണെന്ന് ചീഫ് ഓപറേറ്റിങ് ഓഫീസർ എൻ.കെ അഷ്റഫ് പറഞ്ഞു. 200 എം.പി കാമറയും, അഡ്വാൻസ്ഡ് എ.ഐ സവിശേഷതകളുമുള്ള പുത്തൻസീരീസ് മൊബൈൽ ഫോൺ ഫോട്ടോഗ്രഫിയിൽ കുതിച്ചുചാട്ടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഷവോമി 15 ഫൈവ് ജി ഫോണുകൾ കറുപ്പ്, വെള്ള, പച്ച, ലിക്വിഡ് സിൽവർ നിറങ്ങളിൽ ലഭ്യമാണ്. 12 ജി.ബി റാം, 512 ജി.ബി മെമ്മറി ഫോണുകൾ 3349 റിയാലാണ് നിരക്ക്. 15 അൾട്രാ ഫൈവ് ജി ഫോണുകൾ സിൽവർ ക്രോം, വൈറ്റ്, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. 16 ജി.ബി റാം, 1024 ജി.ബി മെമ്മറി ഫോണുകൾക്ക് 5199 റിയാലും, 16 ജി.ബി റാം 512 ജി.ബി മെമ്മറി ഫോണിന് 4599 റിയാലുമാണ് നിരക്ക്.
ഖത്തറിലെ ലുലു ഗറാഫ, എം.ഐ ഷോറൂം അൽ നസ്ർ, മാൾ ഓഫ് ഖത്തർ, പ്ലെയ്സ് വെൻഡോം, ലഗൂണ എന്നിവടങ്ങളിലെ എം.ഐ ഷോറൂമുകളിൽ ലഭ്യമാണ്. മികച്ച ഫോട്ടോ ക്വാളിറ്റി ഉറപ്പാക്കുന്ന കാമറ, അത്യാകർഷകമായ ഡിസ്പ്ലേ പെർഫോമൻസ്, അതിവേഗ ചാർജിങ്ങും ബാറ്ററി ദൈർഘ്യവും എന്നവി സവിശേഷത നൽകുന്നതാണ് ഷവോമി 15 സീരീസ്.