Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽനിന്ന്​...

റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ തിരുവനന്തപുരം കല്ലറ സ്വദേശി മരിച്ചു

text_fields
bookmark_border
റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ തിരുവനന്തപുരം കല്ലറ സ്വദേശി മരിച്ചു
cancel

റിയാദ്: ഒരാഴ്​ച മുമ്പ്​ റിയാദിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം ആണ്​ തിങ്കളാഴ്ച​ ഉച്ചയോടെ മരിച്ചത്​. നെഞ്ചുവേദന തുടർന്ന് വെഞ്ഞാറമൂട്​ ഗോകുലം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

റിയാദിൽ ബാസ്കിൻ റോബിൻസ് ഐസ്ക്രീം കമ്പനിയിൽ 17 വർഷം സെയിൽസ്മാനായി ജോലി ചെയ്​തിരുന്നു. അവിടെ നിന്ന്​ വിരമിച്ച്​ നാട്ടിൽ പോയ ശേഷം ഏതാനും മാസങ്ങൾക്ക്​ മുമ്പ്​ പുതിയ വിസയിൽ തിരിച്ചെത്തി ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

റിയാദ്​ ദാഖിൽ മഅദൂദിലായിരുന്നു താമസം. കഴിഞ്ഞയാഴ്ചയാണ് നാട്ടിൽ പോയത്​. ഭാര്യയും ഏക മകനും നാട്ടിലാണ്. നൈസാമി​െൻറ ആകസ്​മിക മരണവാർത്ത റിയാദിലെ സുഹൃത്തുക്കളെ കണ്ണീരിലാഴ്ത്തി. റ വിയോഗത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ അനുശോചനം രേഖപ്പെടുത്തി.

Show Full Article
TAGS:Thiruvananthapuram Kallara Riyadh Death news 
News Summary - A native of Thiruvananthapuram Kallara, who had gone home from Riyadh for a holiday, died
Next Story