Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൃശ്ശൂർ സ്വദേശി...

തൃശ്ശൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
തൃശ്ശൂർ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

റിയാദ്: ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തിയ മലയാളി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ കുന്നംകുളം തൊഴിയൂർ കോട്ടപ്പടി പിള്ളക്കാട് ഇരിങ്കപുരം പുത്തൻപള്ളി ജുമാമസ്ജിദ് സ്വദേശി ജലീൽ (51) ആണ്​ റിയാദ്​ മലസിലെ നാഷനൽ കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്​.

താമസസ്ഥലത്തുവെച്ചാണ്​ ശാരീരികമായ പ്രയാസങ്ങൾ നേരിട്ടത്​. ഉടൻ ആശുപത്രിയിലേക്ക്​ എത്തുകയായിരുന്നു. ബുധനാഴ്​ച പുലർച്ചെ ഒന്നോടെയാണ്​ മരണം. 10 വർഷത്തോളമായി റിയാദ്​ സുലൈയിൽ സ്പെയർ പാട്സ് കമ്പനിയിൽ സെയിൽസ് മാനായി ജോലി ചെയ്യുകയായിരുന്നു. പരേതനായ കുഞ്ഞു മുഹമ്മദ്‌ ആണ്​ പിതാവ്​. മാതാവ്: മുംതാസ്, ഭാര്യ: ഷെമീന. മക്കൾ: നിദ, നസ്രിൻ.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും. അതിനാവശ്യമായ രേഖകൾ ശരിയാക്കൽ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഹാഷിം തോട്ടത്തിൽ, മാനു മഞ്ചേരി, നസീർ കണ്ണീരി, ബാബു മഞ്ചേരി എന്നിവർ നടത്തുന്നു.

Show Full Article
TAGS:Obituary News Thrissur saudi news 
News Summary - A native of Thrissur died of a heart attack in Riyadh
Next Story