കിഴക്കൻ പ്രവിശ്യ കെ.എം.സി.സിക്ക് പുതിയ വനിത കമ്മിറ്റി നിലവിൽവന്നു
text_fieldsഷബ്ന നജീബ് (പ്രസി.), റുഖിയ റഹ്മാൻ (ജന. സെക്ര.), സുമയ്യ ഫസൽ (ഓർഗ. സെക്ര.), നാജിറ ശംസുദ്ധീൻ (ട്രഷ.)
ദമ്മാം: കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി രൂപവത്കരിച്ചു. റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമത്തിൽ വെച്ച്, കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ഭാരവാഹികൾ: ഷബ്ന നജീബ് (പ്രസി.), റുഖിയ റഹ്മാൻ (ജന. സെക്ര.), സുമയ്യ ഫസൽ (ഓർഗ. സെക്ര.), നാജിറ ശംസുദ്ധീൻ (ട്രഷ.), സാഫ്രോൺ മുജീബ്, സാജിത നഹ, ഹാജറ സലീം, ഫൗസിയ റഷീദ്, സുലൈഖ ഹുസൈൻ, ഷാനിബ ഉമർ, സുമയ്യ ബീവി (വൈ. പ്രസി.), ഫസ്ന മഹമൂദ്, നെജിമോൾ, ഫസീന ഇഖ്ബാൽ, സമീഹ സമദ്, സീനത്ത് അഷ്റഫ്, സൽമ അഫ്സൽ, നജ്ല അസ്ഹർ (സെക്ര.). നാഷനൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള വനിതാ സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ, വെൽഫെയർ വിങ് ചെയർമാൻ ഷാജി ആലപ്പുഴ എന്നിവർ സംസാരിച്ചു. പ്രവർത്തന മണ്ഡലത്തിലെ പ്രായോഗിക രീതികളെ കുറിച്ച് ഷാഫി മാസ്റ്ററും, വനിതാ കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖ പ്രവിശ്യ വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് കൊടുവള്ളിയും അവതരിപ്പിച്ചു.വനിത സമ്മേളനത്തിൽ പ്രവിശ്യ വർക്കിങ് പ്രസിഡൻറ് ഖാദർ വാണിയമ്പലം, അമീർ അലി കൊയിലാണ്ടി, സെൻട്രൽ, ജില്ലാ കമ്മിറ്റി നേതാക്കളായ സൈനു കുമളി, ഇഖ്ബാൽ ആനമങ്ങാട്, ഉമർ ഓമശേരി, കെ.പി. ഹുസൈൻ വേങ്ങര, നജീബ് ചീക്കിലോട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ എന്നിവരും വനിതാ കമ്മിറ്റി ഭാരവാഹികളായ ഷബ്ന നജീബ്, സുമയ്യ ഫസൽ, നാജിറ ശംസുദ്ധീൻ എന്നിവരും സംസാരിച്ചു. പ്രവിശ്യ കമ്മിറ്റി ആക്റ്റിങ് ജനറൽ സെക്രട്ടറി കെ.പി. അബ്ദുസ്സമദ് സ്വാഗതവും ട്രഷറർ അഷ്റഫ് ഗസ്സാലി നന്ദിയും പറഞ്ഞു.


