ഗ്രാൻഡ് ഹൈപ്പറിൽ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു
text_fieldsഗ്രാൻഡ് ഹൈപ്പറിൽ സംഘടിപ്പിച്ച കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിൽ
വിജയിച്ചവർ
റിയാദ്: ഗൾഫ് മാധ്യമവും ഗ്രാൻഡ് ഹൈപ്പറും സംയുക്തമായി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. റിയാദ് മൻസൂറയിലെ ഗ്രാൻഡ് ഹൈപ്പറിൽ നടന്ന മത്സരത്തിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
റിയാദ് ഖാലിദിയ സ്കൂളിലെ അധ്യാപകനും പ്രമുഖ ട്രെയ്നറുമായ ജാബിർ തയ്യിൽ മത്സരങ്ങൾക്ക് നേതൃത്വം നൽകി. കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും ചോദ്യത്തര മത്സരങ്ങൾ ഉണ്ടായിരുന്നു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 25ഓളം കുട്ടികൾ പങ്കെടുത്തു. എല്ലാവർക്കും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, ക്രിസ്തുമസ് സ്പെഷൽ പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ആവേശോജ്ജലമായ മത്സരത്തിലെ വിജയികളേ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും, വിജയികൾക്കുള്ള മെഗാ സമ്മനങ്ങൾ നൽകുമെന്നും ഗ്രാൻഡ് ഹൈപ്പർ അറിയിച്ചു. ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് മാർക്കറ്റിങ് എക്സിക്യൂട്ടീവ് സൂരജ്, ഗൾഫ് മാധ്യമം പ്രതിനിധികളായ മുനീർ, ആഫിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


