Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ ഖോ​ബാ​റി​ൽ...

അ​ൽ ഖോ​ബാ​റി​ൽ ജ​ന​സാ​ഗ​രം; ച​രി​ത്രം കു​റി​ച്ച് ലു​ലു വാ​ക്ക​ത്ത​ൺ

text_fields
bookmark_border
അ​ൽ ഖോ​ബാ​റി​ൽ ജ​ന​സാ​ഗ​രം; ച​രി​ത്രം കു​റി​ച്ച് ലു​ലു വാ​ക്ക​ത്ത​ൺ
cancel
camera_alt

അ​ൽ ഖോ​ബാ​റി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച

വാ​ക്ക​ത്ത​ൺ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സൗ​ദി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് ഫ്ലാ​ഗോ​ഫ്​ ചെ​യ്യു​ന്നു

അ​ൽ ഖോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യു​ടെ കാ​യി​ക-​ആ​രോ​ഗ്യ ഭൂ​പ​ട​ത്തി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തി അ​ൽ ഖോ​ബാ​ർ ലു​ലു വാ​ക്ക​ത്ത​ൺ. ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ 22,000ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഒ​രേ മ​ന​സ്സോ​ടെ അ​ണി​നി​ര​ന്ന​ത്.

അ​ൽ ഖോ​ബാ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ​യു​മ​ട​ക്കം പി​ന്തു​ണ​യോ​ടെയാണ് വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചത്. അ​ൽ ഖോ​ബാ​ർ ന്യൂ ​കോ​ർ​ണി​ഷി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സൗ​ദി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഹാ​രി​സ് വാ​ക്ക​ത്ത​ൺ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​ൽ ഖോ​ബാ​ർ മു​നി​സി​പ്പാ​ലി​റ്റി മേ​ധാ​വി മെ​ഷ​ൽ അ​ൽ ഹ​ർ​ബി, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ താ​രീ​ഖ് അ​ൽ ഖ​ഹ്ത​നി എ​ന്നി​വ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ച​ത്. അ​റ​ബി​ക് നൃ​ത്തം, സം​ഗീ​ത വി​രു​ന്ന്, ഡൊ​ണ​ട്ട് ഡാ​ൻ​സ്, വ​യ​ലി​ൻ പെ​ർ​ഫോ​മ​ൻ​സ് എ​ന്നി​വ കാ​ണി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. അ​റ​ബി​ക് നൃ​ത്ത-​സം​ഗീ​ത വി​രു​ന്നും, ഡൊ​ണ​ട്ട് ഡാ​ൻ​സും, വ​യ​ലി​ൻ പ്ര​ക​ട​ന​വും പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. സൗ​ദി​യു​ടെ ക​ര​കൗ​ശ​ല പാ​ര​മ്പ​ര്യ​ത്തി​ന്റെ പ്ര​തീ​ക​മാ​യ 'ഖ​ദ്ര' എ​ന്ന മാ​സ്ക​റ്റ് വാ​ക്ക​ത്ത​ണി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

മാ​സ്റ്റ​ർ കാ​ർ​ഡ്, നാ​ഡ, റേ​ഡി​യോ മി​ർ​ച്ചി, അ​ൽ യൗ​മും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. സൗ​ദി​യു​ടെ വി​ഷ​ൻ 2030നോ​ടു​ള്ള ലു​ലു​വി​​ന്റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​വാ​ക്ക​ത്ത​ണി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​ന്ന​ത് എ​ന്ന്​ സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം ടി-​ഷ​ർ​ട്ട്, ക്യാ​പ്, കു​ടി​വെ​ള്ളം എ​ന്നി​വ​യ​ട​ങ്ങി​യ കി​റ്റു​ക​ൾ ലു​ലു വി​ത​ര​ണം ചെ​യ്തു. യാ​ത്ര​യി​ലു​ട​നീ​ളം ലു​ലു ജീ​വ​ന​ക്കാ​രു​ടെ പ്ര​ത്യേ​ക സേ​വ​ന​വും ഉ​റ​പ്പാ​ക്കി​യി​രു​ന്നു. മൂ​ന്ന്​ കി​ലോ​മീ​റ്റ​ർ ദൂ​രം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഗു​ഡി ബാ​ഗു​ക​ളും സ​മ്മാ​നി​ച്ചു. ഈ ലു​ലു വാ​ക്ക​ത്ത​ൺ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ഇ​തു​വ​രെ ക​ണ്ടി​ട്ടു​ള്ള​തി​ൽ​വെ​ച്ച് ഏ​റ്റ​വും വ​ലി​യ കാ​യി​ക സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി.

Show Full Article
TAGS:Al Khobar lulu Saudi News gulf news malayalam 
News Summary - A sea of ​​people in Al Khobar; Lulu talks about history
Next Story