Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: ആലപ്പുഴ...

ഹൃദയാഘാതം: ആലപ്പുഴ സ്വദേശിയായ യുവാവ് ജുബൈലിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: ആലപ്പുഴ സ്വദേശിയായ യുവാവ് ജുബൈലിൽ നിര്യാതനായി
cancel

ജുബൈൽ: ആലപ്പുഴ പത്തിയൂർ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കളരിക്കൽ വീട്ടിൽ ശിവരാജൻ ജനാർദ്ദനൻ - സുകുമാരി ദമ്പതികളുടെ മകൻ രാജേഷ് കുമാർ (39) ആണ് മരിച്ചത്.

ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ രാജേഷ് കുമാർ അടുത്തിടെയാണ് സൗദിയിലെത്തിയത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തുവെച്ച്​ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പജ. മക്കൾ: അവണി, ആര്യൻ.

നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, ആവശ്യമായ നിയമപരമായ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Show Full Article
TAGS:young man Alappuzha died Heart Attack jubail 
News Summary - Heart attack: A young man from Alappuzha died in Jubail
Next Story