നടി ആലിയ ഭട്ട് ആരാധകരുമായി സംവദിച്ചു
text_fieldsറെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ നടി ആലിയ ഭട്ട് ആരാധകരുമായി സംവദിക്കുന്നു
ജിദ്ദ: റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഏഴാം ദിവസമായ ഇന്ന് (ബുധനാഴ്ച്ച) ബോളിവുഡ് സൂപ്പർസ്റ്റാർ ആലിയ ഭട്ട് അതിഥിയായെത്തി. 'ഇൻ കൺവെർസേഷൻ' സെഷനിൽ താരം ആരാധകരുമായി സംവദിച്ചു.
വ്യത്യസ്തമായതും ശക്തമായതുമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും കരിയറുകളെക്കുറിച്ചും താരം സംസാരിച്ചു. കൗമാരത്തിൽ സിനിമയിലെത്തിയ ആലിയ ഭട്ട്, തുടക്കത്തിൽ താൻ കൂടുതൽ ഉത്സാഹവതിയായിരുന്നുവെന്നും ഇപ്പോൾ സമീപനം കൂടുതൽ നിശബ്ദവും ഉദ്ദേശ്യബോധത്തോടെയുള്ളതുമാണെന്നും പറഞ്ഞു. 'ഹൈവേ', 'ഉഡ്താ പഞ്ചാബ്', 'ഗംഗുഭായി കത്തിയാവാഡി' പോലുള്ള സിനിമകളിലേക്ക് തന്നെ നയിച്ചത് സഹജാവബോധമാണ്. കഥകളോടുള്ള അതിയായ താൽപ്പര്യം കാരണം, 'എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസു'മായി നിർമ്മാണ രംഗത്തേക്ക് കടന്നുവന്നതായും താരം ആലിയ ഭട്ട് വ്യക്തമാക്കി.


