Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്‍വര്‍ തലശ്ശേരി...

അന്‍വര്‍ തലശ്ശേരി പ്രവാസത്തോട് വിടപറയുന്നു

text_fields
bookmark_border
അന്‍വര്‍ തലശ്ശേരി പ്രവാസത്തോട് വിടപറയുന്നു
cancel
camera_alt

എം.പി. അന്‍വര്‍

ജിദ്ദ: മത-സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തലശ്ശേരി സ്വദേശി എം.പി. അന്‍വര്‍ പ്രവാസത്തോട് വിടപറയുന്നു. 1988 മുതല്‍ ജിദ്ദയിലെ ഹിദാദ സ്​റ്റീല്‍ കമ്പനിയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തുവരുകയായിരുന്നു. തനിമ കലാ-സാംസ്കാരിക വേദിയുടെയും പോഷക ഘടകങ്ങളുടെയും സജീവ പ്രവര്‍ത്തകനായ അന്‍വര്‍ ജിദ്ദയിലെ ജീവകാരുണ്യ രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

വ്യായാമത്തിനായി രൂപവത്​കരിച്ച ‘മാക് സെവൻ’ എന്ന വേദിയിലും സജീവമായിരുന്നു. തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷ​െൻറ സ്ഥാപക മെമ്പറായ അന്‍വര്‍ തലശ്ശേരി ഗായകന്‍ കൂടിയാണ്. വിവിധ വേദികളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നാട്ടില്‍ തിരിച്ചെത്തിയാല്‍ ജനസേവന പ്രവര്‍ത്തനങ്ങളിലും മറ്റെന്തെങ്കിലും തൊഴിലിലും ഏര്‍പ്പെടണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ കണ്ണൂരിലെ താണയിലാണ് അൻവറിന്റെ താമസം. നാട്ടിലും സൗദി അറേബ്യയിലുമായി നിരവധി സൗഹൃദ വലയമുണ്ട്. സമീറയാണ് ഭാര്യ. റജാഹ്, ഇര്‍ഫാന്‍, അബ്​ദുല്‍ മുഈസ്, അബ്​ദുല്‍ അസീസ്, മുഷ്അബ്, ഇഹാബ്, ഖദീജ എന്നിവര്‍ മക്കളാണ്. അദ്ദേഹവുമായി 0567106813 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.


Show Full Article
TAGS:Anwar Thalassery 
News Summary - Anwar Thalassery bids farewell to exile
Next Story