Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​പ്പി​ച്ച് അ​രാം​കോ

text_fields
bookmark_border
ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​പ്പി​ച്ച് അ​രാം​കോ
cancel

ദ​മ്മാം: ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്ക് അ​രാം​കോ ന​ൽ​കി​യി​രു​ന്ന വി​ല​യി​ള​വ് പി​ൻ​വ​ലി​ക്കു​ക​യും നേ​രി​യ വ​ർ​ധ​ന​വ് വ​രു​ത്തു​ക​യും ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​റ​ബ് ലൈ​റ്റ് ക്രൂ​ഡി​​ന്റെ ബെ​ഞ്ച്മാ​ർ​ക്ക് വി​ല 0.20 ഡോ​ള​ർ ആ​ണ് ഉ​യ​ർ​ത്തി​യ​ത്. ഒ​മാ​ൻ, ദു​ബൈ ക്രൂ​ഡ് ഓ​യി​ലു​ക​ളു​ടെ വി​ല​യേ​ക്കാ​ൾ ബാ​ര​ലി​ന് 1.40 ഡോ​ള​ർ അ​ധി​ക​മാ​ണ് ഇ​ത്. വി​ത​ര​ണ​ക്കാ​ർ വ​ർ​ധി​ക്കു​ക​യും വി​പ​ണി​യി​ൽ ശ​ക്ത​മാ​യ മ​ത്സ​രം നേ​രി​ടു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ ആ​ഗോ​ള എ​ണ്ണ വി​പ​ണി​ക​ളി​ൽ നി​ര​ന്ത​ര​മാ​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നി​ട്ട് കൂ​ടി സൗ​ദി വി​ല വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മാ​സ​വും എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന ഒ​പെ​ക് രാ​ജ്യ​ങ്ങ​ളു​ടേ​യും സ​ഖ്യ ക​ക്ഷി​ക​ളു​ടേ​യും ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം. ഒ​പെ​ക് അം​ഗ​ങ്ങ​ളും റ​ഷ്യ പോ​ലു​ള്ള പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഗ്രൂ​പ് ജൂ​ണി​ൽ പ്ര​തി​ദി​നം 411,000 ബാ​ര​ൽ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മെ​യ് അ​ഞ്ചി​ന് ചേ​ർ​ന്ന എ​ണ്ണ ഉ​ൽ​പാ​ദ​ന രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ലോ​കം ഉ​റ്റു​നോ​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തേ​ക്ക് ക​ട​ക്കു​മ്പോ​ൾ ഉ​ൽ​പാ​ദ​ന ത​ന്ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​കും.

സൗ​ദി അ​രാം​കോ സാ​ന്ദ്ര​ത അ​ടി​സ്ഥാ​ന​മാ​ക്കി അ​ഞ്ച് ഗ്രേ​ഡു​ക​ളി​ലാ​യാ​ണ് അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. സൂ​പ്പ​ർ ലൈ​റ്റ് (40-ൽ ​കൂ​ടു​ത​ൽ), അ​റ​ബ് എ​ക്സ്ട്രാ ലൈ​റ്റ് (36-40), അ​റ​ബ് ലൈ​റ്റ് (32-36), അ​റ​ബ് മീ​ഡി​യം (29-32), അ​റ​ബ് ഹെ​വി (29-ന് ​താ​ഴെ). മ​റ്റ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് അ​രാം​കോ പ്ര​തി​ദി​നം ക​യ​റ്റി അ​യ​ക്കു​ന്ന​ത് 90 ല​ക്ഷം ബാ​ര​ൽ ക്രൂ​ഡ് ഓ​യി​ൽ ആ​ണ്. ചെ​റി​യ വ​ലി​യ വ​ർ​ധ​ന പോ​ലും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ വി​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ക്കും. റി​ഫൈ​ന​ർ​മാ​രി​ൽ​നി​ന്നു​ള്ള വി​പ​ണി വി​വ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തെ ക്രൂ​ഡ് ഓ​യി​ൽ മൂ​ല്യ മാ​റ്റ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​രാം​കോ അ​തി​​ന്റെ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്. മേ​യ് മാ​സ​ത്തി​ൽ ഏ​ഷ്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല സൗ​ദി അ​രാം​കോ നാ​ല് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലേ​ക്ക് കു​റ​ച്ചി​രു​ന്നു. ഏ​പ്രി​ൽ മാ​സ​ത്തി​ലും ബാ​ര​ലി​ന് 2.30 ഡോ​ള​ർ കു​റ​ച്ചി​രു​ന്നു.

അ​തേ സ​മ​യം ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ വി​ത​ര​ണ രാ​ജ്യ​മാ​ണ് സൗ​ദി അ​റേ​ബ്യ. ക​ഴി​ഞ്ഞ മാ​സ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന മ​ന്ത്രി​യു​ടെ സൗ​ദി സ​ന്ദ​ർ​ശ​ന​ത്തെ തു​ട​ർ​ന്ന് ഊ​ർ​ജ മേ​ഖ​ല​യി​ൽ വ​ലി​യ പ​ങ്കാ​ളി​ത്ത​ത്തി​നാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ച്ച​ത്. അ​രാം​കോ​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട് റി​​ഫൈ​ന​റി​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​രാ​റാ​യി​ട്ടു​ണ്ട്. ഗു​ജ​റാ​ത്തി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ആ​യി​രി​ക്കും റി​ഫൈ​ന​റി​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്നാ​ണ് വി​ദ​ഗ്​​ധ​രു​ടെ നി​ഗ​മ​നം. ഇ​ത് ഇ​ന്ത്യ​യു​ടെ എ​ണ്ണ വി​പ​ണി​യെ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ മു​ന്നി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ക്കും. എ​ണ്ണ വി​ല കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഇ​ത് ആ​ശ്വാ​സം പ​ക​ർ​ന്നേ​ക്കാം.

Show Full Article
TAGS:global markets Saudi Arabia News gulf news malayalam crude oil news aramco 
News Summary - Aramco increases crude oil prices for Asian countries
Next Story