നിർമിതബുദ്ധി; 10 ലക്ഷം പേർക്ക് പരിശീലനം
text_fieldsഎ.ഐ വിദ്യാഭ്യാസ പദ്ധതി ‘സമയ്’ന് വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബുനിയാനും ഡാറ്റ
ആൻഡ് എ.ഐ അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിൻ ശറഫ് അൽഗാംദിയും ചേർന്ന് തുടക്കം കുറിക്കുന്നു
റിയാദ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ അംഗീകാരം ലഭിച്ചതോടെ 10 ലക്ഷം സൗദി പൗരരെ പഠിതാക്കളാകാൻ ക്ഷണിച്ച് ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി. നിർമിത ബുദ്ധിയിൽ പരിശീലനം ലഭ്യമാക്കാനുള്ള ‘സമയ്’ൽ രജിസ്റ്റർ ചെയ്യാനാണ് സ്വദേശികളെ ക്ഷണിച്ചത്.
വിദ്യാഭ്യാസ, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയങ്ങളുടെ സഹകരണത്തോടെയാണ് സംരംഭം നടപ്പാക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള പരിശീലകർക്ക് നൂതന സാങ്കേതികവിദ്യകൾ മനസ്സിലാക്കാൻ ആവശ്യമായ പ്രത്യേക ഓൺലൈൻ പരിശീലന പദ്ധതി തയാറാക്കും.
ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി സമയമോ സ്ഥലമോ പരിഗണിക്കാതെ പഠിക്കാനുള്ള ഓൺലൈൻ അവസരമായിരിക്കുമിത്. അറബി ഭാഷയിൽ സൗജന്യമായാണ് പഠനം. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെയായിരിക്കും പരിശീലന സമയം. പരിശീലനം പൂർത്തിയാകുമ്പോൾ പരിശീലനാർഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. https://samai.futurex.sa എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ നടത്താം.
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനത്തിന്റെ ഉള്ളടക്ക രൂപകൽപന.
ശാസ്ത്രീയ വിഷയങ്ങൾ കണക്കിലെടുത്ത് വിദ്യാർഥികൾക്ക് നൂതന വിദ്യാഭ്യാസ സാമഗ്രികൾ നൽകുന്നതിന് ആഗോള സാങ്കേതിക സ്ഥാപനങ്ങളുമായുള്ള സഹകരണവും സംരംഭത്തിലുണ്ട്. 10 ലക്ഷം സൗദി പൗരരെ നിർമിതബുദ്ധിയിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രി യൂസഫ് ബിൻ അബ്ദുല്ല അൽബുനിയാനും ഡാറ്റ ആൻഡ് എ.ഐ അതോറിറ്റി പ്രസിഡന്റ് അബ്ദുല്ല ബിൻ ശറഫ് അൽഗാംദിയും ചേർന്ന് കഴിഞ്ഞ വർഷമാണ് ‘സമയ്’ന് തുടക്കം കുറിച്ചത്.
റിയാദിലെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ നടന്ന മൂന്നാമത് ഗ്ലോബൽ എ.ഐ ഉച്ചകോടിയിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് സംരംഭം ആരംഭിച്ചത്. ഇതിലൂടെ 10 ലക്ഷം സൗദി പൗരന്മാരെ എ.ഐ നയിക്കുന്ന ലോകവുമായി സംവദിക്കാൻ പ്രാപ്തരാക്കുക, അതുവഴി മനുഷ്യന്റെ കഴിവുകൾ വർധിപ്പിക്കുന്ന ഭാവി കെട്ടിപ്പടുക്കുകയുമാണ് ലക്ഷ്യം.
‘സമയ്’ വിദ്യാഭ്യാസ പദ്ധതി
എല്ലാ പ്രായക്കാർക്കും അനുയോജ്യമായ രീതിയിലാണ് പരിശീലനത്തിന്റെ ഉള്ളടക്കം. സ്ത്രീ, പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുപോലെയായിരിക്കും പരിശീലന സമയം ‘സമയ്’ൽ രജിസ്റ്റർ ചെയ്യണം