Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ് ഒരുക്കം...

ഹജ്ജ് ഒരുക്കം വിലയിരുത്തൽ; മക്ക ഡെപ്യൂട്ടി ഗവർണർ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തി

text_fields
bookmark_border
ഹജ്ജ് ഒരുക്കം വിലയിരുത്തൽ; മക്ക ഡെപ്യൂട്ടി ഗവർണർ പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തി
cancel
camera_alt

ഹ​ജ്ജ് ത​യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്താ​ൻ മ​ക്ക മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ ഹ​ജ്ജ് പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

​ മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ വി​പു​ല​മാ​യ ത​യ്യാ​റെ​ടു​പ്പു​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ക്ക മേ​ഖ​ല ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റും ഹ​ജ്ജ്-​ഉം​റ സ്ഥി​രം സ​മി​തി വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ലോ​ക​ത്തി​െൻറ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹം നേ​രി​ട്ടു​ക​ണ്ട് വി​ല​യി​രു​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മേ​ധാ​വി​ക​ളു​മാ​യി അ​വ​ലോ​ക​നം ന​ട​ത്തു​ക​യും ചെ​യ്തു. ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം ഡെ​പ്യൂ​ട്ടി മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ഫ​ത്താ​ഹ് മ​ഷാ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മ​ക്ക-​ജി​ദ്ദ എ​ക്സ്പ്ര​സ് വേ​യി​ലെ ഷു​മൈ​സി ചെ​ക്ക് പോ​യി​ന്റ് സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ് സം​ഘം പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. അ​ത്യാ​ധു​നി​ക സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ള്ള ഈ ​ചെ​ക്ക് പോ​യി​ന്റി​ലെ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് സു​ഗ​മ​മാ​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ർ അ​ദ്ദേ​ഹ​ത്തി​ന് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. തു​ട​ർ​ന്ന് മി​ന എ​മ​ർ​ജ​ൻ​സി ഹോ​സ്പി​റ്റ​ലി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ടി​യ​ന്ത​ര ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ജ​ല​വി​ത​ര​ണം നി​യ​ന്ത്രി​ക്കു​ന്ന ‘ഹോ​ളി സൈ​റ്റ്സ് മോ​ണി​റ്റ​റി​ങ്​ ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്റ​ർ’, ‘ത​സ്​​ലിം സെ​ന്റ​ർ’ തു​ട​ങ്ങി​യ പ്ര​മു​ഖ കേ​ന്ദ്ര​ങ്ങ​ളി​ലും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എ​ത്തി നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്തു​ക​യു​ണ്ടാ​യി. മു​സ്ദ​ലി​ഫ​യി​ലെ ഗ​വ​ർ​ണ​റേ​റ്റ്​ ഓ​ഫി​സി​ൽ ന​ട​ന്ന ഹ​ജ്ജ്-​ഉം​റ സ്ഥി​രം സ​മി​തി യോ​ഗ​ത്തോ​ടെ​യാ​ണ് അ​മീ​ർ സ​ഊ​ദ് ബി​ൻ മി​ശ്അ​ൽ ത​െൻറ പ​ര്യ​ട​നം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ളു​ടെ സ​ന്ന​ദ്ധ​ത​യും അ​വ​ലോ​ക​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ല്ലാ മേ​ഖ​ല​ക​ളി​ലും കു​റ്റ​മ​റ്റ​തും സു​ര​ക്ഷി​ത​വു​മാ​യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മി​ക​ച്ച പ​ദ്ധ​തി​ക​ളാ​ണ് പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ ഉ​ട​നീ​ളം ന​ട​പ്പാ​ക്കി വ​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ൽ​മാ​ൻ രാ​ജാ​വി​െൻറ അ​തി​ഥി​ക​ളാ​​യ ആ​ദ്യ ഹ​ജ്ജ് തീ​ർ​ഥാ​ട​ക​സം​ഘം ജി​ദ്ദ​യി​ലെ​ത്തി

സ​ൽ​മാ​ൻ രാ​ജാ​വി​െൻറ അ​തി​ഥി​ക​ളാ​യെ​ത്തി​യ ആ​ദ്യ ഹ​ജ്ജ് തീ​ർ​ഥാ​ട​ക സം​ഘം ജി​ദ്ദ​യി​ലെ​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​െൻറ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ ആ​ദ്യ സം​ഘം ജി​ദ്ദ​യി​ലെ​ത്തി. ‘ഖാ​ദി​മു​ൽ ഹ​റ​മൈ​ൻ ഹ​ജ്ജ്, ഉം​റ, സ​ന്ദ​ർ​ശ​ന പ്രോ​ഗ്രാ​മി​’െൻറ ഭാ​ഗ​മാ​യി എ​ത്തി​യ അ​തി​ഥി​ക​ളെ ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​സ്‍ലാ​മി​ക-​മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ​യും പ്രോ​ഗ്രാം ക​മ്മി​റ്റി​യി​ലെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ൽ അ​റു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,257 തീ​ർ​ഥാ​ട​ക​രാ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഹ​ജ്ജ് ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലും സു​ഗ​മ​മാ​യും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​വ​രെ പ്ര​ത്യേ​ക ബ​സു​ക​ളി​ൽ മ​ക്ക​യി​ലെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

ഈ ​വ​ർ​ഷം ആ​കെ 104 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 2,500 തീ​ർ​ഥാ​ട​ക​രാ​ണ് സ​ൽ​മാ​ൻ രാ​ജാ​വി​െൻറ രാ​ജ​കീ​യ അ​തി​ഥി​ക​ളാ​യി ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ എ​ത്തു​ന്ന​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ താ​മ​സം, ഭ​ക്ഷ​ണം, ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ത്യാ​ധു​നി​ക സേ​വ​ന​ങ്ങ​ളു​ടെ​യും പൂ​ർ​ണ​മാ​യ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് സൗ​ദി ഇ​സ്‍ലാ​മി​ക-​മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്. ഇ​സ്‍ലാ​മി​െൻറ അ​ഞ്ചാം സ്തം​ഭ​മാ​യ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി​യ​തി​ന് തീ​ർ​ഥാ​ട​ക​ർ സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​ന് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ലോ​ക​മെ​മ്പാ​ടു​മു​ള്ള മു​സ്‍ലിം​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​നും അ​വ​രെ പി​ന്തു​ണ​ക്കാ​നും സൗ​ദി അ​റേ​ബ്യ കാ​ണി​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ താ​ൽ​പ​ര്യ​ത്തി​െൻറ​യും ക​രു​ത​ലി​െൻറ​യും തെ​ളി​വാ​ണ് ഈ ​മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​യെ​ന്നും അ​തി​ഥി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
TAGS:hajj Preparations Makkah Deputy Governor Visits 
News Summary - Assessing Hajj preparations; Makkah Deputy Governor visits holy sites
Next Story