Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ അരാംകോ...

റിയാദിൽ അരാംകോ കെട്ടിടത്തിന് നേരെ ആക്രമണ ശ്രമം; ലക്ഷ്യത്തിലെത്തും മുമ്പേ പ്രതിരോധ സേന തകർത്തു

text_fields
bookmark_border
Houthi Attack
cancel

റിയാദ്: സൗദി അരാംകോയുടെ റിയാദിലെ ഭരണകാര്യ കെട്ടിടത്തിനുനേരെ ആക്രമണശ്രമം നടന്നതായി സൗദി ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു. ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ പതിച്ച അവശിഷ്ടങ്ങൾ മൂലം പരിമിതമായ നാശനഷ്ടമുണ്ടായി. ആളപായമില്ലെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

യമനിലെ ഹൂതി വിമതർ റിയാദിലേക്കും രാജ്യത്തിന്റെ തെക്കൻ മേഖലകളിലേക്കും തൊടുത്ത ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമപ്രതിരോധ സേന തടഞ്ഞ് തകർത്തതായി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു. റിയാദിലും തെക്കൻ മേഖലകളിലുമായി വന്ന രണ്ട് ക്രൂയിസ് മിസൈലുകളും ഒരു ഡ്രോണുമാണ് തകർത്തത്. നേരത്തെ, കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ മിസൈലും വ്യോമപ്രതിരോധ സേന തടഞ്ഞിരുന്നു. റിയാദ്, നജ്റാൻ മേഖലകളിൽ അപകടസാധ്യത മുന്നറിയിപ്പ് നൽകിയ സൗദി സിവിൽ ഡിഫൻസ്, ഭീഷണി ഒഴിഞ്ഞതോടെ മുന്നറിയിപ്പുകൾ പിൻവലിച്ചു. ബുഖൈഖ്, അൽ അഹ്സ, ദമ്മാം മേഖലകളിലും സമാനമായ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു.

നവംബർ ഒന്നുമുതൽ സൗദിയുടെ വിവിധ മേഖലകളിലേക്ക് തൊടുത്തുവിട്ട 15 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആളില്ലാ വിമാനങ്ങളും പ്രതിരോധ സേന തടയുകയോ തകർക്കുകയോ ചെയ്തതായി സഖ്യസേന അറിയിച്ചു. നവംബർ ഏഴിന് റിയാദ് മേഖലയിലേക്ക് തൊടുത്ത ക്രൂയിസ് മിസൈലും ആറിന് നജ്റാനിലേക്ക് വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകളും തടഞ്ഞിരുന്നു. നവംബർ ആറിന് റിയാദ്, മക്ക മേഖലകളിലേക്കുള്ള രണ്ട് ഡ്രോണുകളും തകർത്തു.

നവംബർ അഞ്ചിന് മദീന മേഖലയെ ലക്ഷ്യമിട്ട മിസൈലും മൂന്നിന് തെക്കൻ, കിഴക്കൻ, മക്ക മേഖലകളിലേക്ക് എത്തിയ മൂന്ന് ഡ്രോണുകളും പ്രതിരോധ സേന തകർത്തിരുന്നു. നവംബർ രണ്ടിനും ഒന്നിനും റിയാദ്, തെക്കൻ മേഖലകൾ ലക്ഷ്യമിട്ട മിസൈലുകളും ഡ്രോണുകളും തടഞ്ഞതായും സഖ്യസേന വ്യക്തമാക്കി. ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ മാറ്റി സ്‌കൂൾ തുറന്ന് പ്രവർത്തിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:aramco houthi attack Gulf News 
News Summary - Attempted attack on Aramco building in Riyadh
Next Story