ബലദ് സെക്ടർ പ്രവാസി സാഹിത്യോത്സവ് മതാർഖദീം യൂനിറ്റ് ജേതാക്കൾ
text_fieldsകലാലയം സാംസ്കാരികവേദി ജിദ്ദ ബലദ് സെക്ടർ സാഹിത്യോത്സവിൽ വിജയികളായ മതാർഖദീം യൂനിറ്റ് ട്രോഫിയുമായി
ജിദ്ദ: ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൽ ആർ.എസ്.സിക്ക് കീഴിലുള്ള കലാലയം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന 15ാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് ബലദ് സെക്ടർ മത്സരങ്ങൾ സമാപിച്ചു. വിവിധ യൂനിറ്റുകളിൽനിന്നുള്ള പ്രതിഭകൾ മാറ്റുരച്ച പോരാട്ടത്തിൽ 104 പോയന്റ് നേടി മതാർഖദീം യൂനിറ്റ് ഒന്നാം സ്ഥാനം നേടി. 79 പോയന്റുകൾ നേടി കിലോ മൂന്ന് രണ്ടാം സ്ഥാനവും 60 പോയന്റുകൾ നേടി ബാബ് മക്ക മൂന്നാം സ്ഥാനവും നേടി.
ആർ.എസ്.സി സൗദി വെസ്റ്റ് നാഷനൽ ചെയർമാൻ സി.പി നൗഫൽ മുസ്ലിയാരുടെ പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. ഖ്വാജ സഖാഫിയുടെ പ്രാർഥനയോടെ തുടങ്ങിയ സമാപന സംഗമത്തിൽ ആർ.എസ്.സി നാഷനൽ സെക്രട്ടറി ഉമൈർ മുസ്ലിയാർ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ഷാഹുൽ ഹമീദ് ഐക്കരപ്പടിയുടെ ഇശൽ വിരുന്നും വേദിയിൽ അരങ്ങേറി. ഷബീർ തങ്ങൾ ആശംസ നേർന്നു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ, നാഷനൽ സെക്രട്ടറിമാരായ റിയാസ് കൊല്ലം, റഫീക് കൂട്ടായി, നൗഫൽ മദാരി, ഫെയ്റൂസ് വെള്ളില, ആഷിക് ഷിബിലി തുടങ്ങിയവർ സംബന്ധിച്ചു. കലാപ്രതിഭയായി സി.പി. മുഹമ്മദ് നസീമിനെയും സർഗപ്രതിഭയായി ഷെസ ഫാത്തിമയെയും തിരഞ്ഞെടുത്തു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു. മുബാറക് നൂറാനി നന്ദി പറഞ്ഞു.


