Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2025 10:45 AM GMT Updated On
date_range 2 Dec 2025 10:45 AM GMTറിയാദിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി
text_fieldscamera_alt
അബ്ഷുല് റഷീദ്
Listen to this Article
റിയാദ്: കഴിഞ്ഞയാഴ്ച റിയാദിൽ മരിച്ച കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി അബ്ഷുല് റഷീദിന്റെ (65) മൃതദേഹം നാട്ടിൽ സംസ്കരിച്ചു. 28 വര്‍ഷമായി റിയാദിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ബത്ഹയിൽ ഷാലിമാര്‍ സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശത്ത് കോഴിക്കട നടത്തുകയായിരുന്നു.
ഭാര്യ: റംല. മക്കള്‍: റഖീസ, റമീസ്, റംസീന, റഫീല. റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, കണ്‍വീനര്‍ മഹ്ബൂബ് ചെറിയവളപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചത്. കക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്.
Next Story


