Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ജുബൈലിൽ ബസും...

സൗദി ജുബൈലിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം; നാലു പേർ മരിച്ചു

text_fields
bookmark_border
Accident in Jubail
cancel
camera_alt

1. ആബിദ്​ അൻസാരി, മസൂം അലി, മുഹമ്മദ്​ സർദാർ, ഷഹ്​സാദ്​, 2. അപകടത്തി​ൽപ്പെട്ട ബസ്​

ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസും ഡംപ് ട്രക്കും കൂട്ടിയിടിച്ച് രണ്ട് ബംഗ്ലാദേശികളും ഇന്ത്യൻ, പാകിസ്താൻ പൗരന്മാരും ഉൾപ്പെടെ നാലു പേർ മരിച്ചു. ബംഗ്ലാദേശികളായ മസൂം അലി (45), മുഹമ്മദ് സർദാർ (22), ഇന്ത്യൻ പൗരൻ ആബിദ് അൻസാരി (25), പാകിസ്​താൻ പൗരൻ ഷെഹ്‌സാദ് അബ്​ദുൽഖയൂം (30) എന്നിവരാണ് മരിച്ചത്.

ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപമാണ് സംഭവം. റിയാസ് എൻ.ജി.എൽ പ്രൊജക്ടിലെ ജോലിക്കാരാണ് മരിച്ചവർ. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രക്കിലുണ്ടായിരുന്ന ലോഡ് ബസി​െൻറ മുകളിലേക്ക് മറിയുകയായിരുന്നു.

ഗഫൂർ അഹമ്മദ്, രാഗേഷ്, മുഹമ്മദ് റഫീഖ്, മഹേഷ് മെഹദ എന്നിവർ ഉൾപ്പെടെ ഏഴു പേർ പരിക്കേറ്റ് ജുബൈൽ അൽ മന ആശുപത്രിയിലും ജുബൈൽ ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പരിക്കേറ്റവരിൽ നാലു പേർ ഇന്ത്യക്കാരാണ്. മൃതദേഹങ്ങൾ സഫ്‌വ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Show Full Article
TAGS:Accidents jubail Saudi Arabia 
News Summary - Bus and truck collide in Jubail, Saudi Arabia; four killed
Next Story