പ്രവാസി വെൽഫെയർ മുൻ നേതാക്കളും പ്രവർത്തകരും സ്ഥാനാർഥികൾ
text_fieldsമത്സരരംഗത്തുള്ള പ്രവാസി വെൽഫെയർ നേതാക്കളും പ്രവർത്തകരും
ജിദ്ദ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വ, വ്യാഴം ദിവസങ്ങളിലായി നടക്കാനിരിക്കെ ജിദ്ദയിലെ പ്രവാസി വെൽഫെയർ മുൻ നേതാക്കളും പ്രവർത്തകരും സ്ഥാനാർഥികളായി രംഗത്ത്.
ജിദ്ദയിൽ നേതൃസ്ഥാനത്തുണ്ടായിരുന്ന റസാഖ് കക്കോടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ 20 ചേളന്നൂരിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥിയായും ഷീജ പന്തലിങ്ങൽ വണ്ടൂർ പഞ്ചായത്ത് 12ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിക്കുന്നു. പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് എക്സിക്യൂട്ടിവ് അംഗവും മഹ്ജർ മേഖല പ്രസിഡൻറുമായിരുന്ന ഷക്കീല ടീച്ചർ വിളയൂർ പഞ്ചായത്ത് 10ാം വാർഡ് വെൽഫെയർ സ്ഥാനാർഥിയായി മത്സരരംഗത്തുണ്ട്. മലപ്പുറം നഗരസഭ 33ാം വാർഡ് മുതുവത്തുപറമ്പിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഷിറീൻ ഇർഫാൻ, കരുവാരകുണ്ട് പഞ്ചായത്ത് 13ാം വാർഡ് തരിശിലെ സ്വതന്ത്ര സ്ഥാനാർഥി പനങ്ങാടൻ സൈതലവി മാസ്റ്റർ, അമരമ്പലം പഞ്ചായത്ത് രണ്ടാം വാർഡ് കൂറ്റമ്പാറയിലെ വെൽഫെയർ പാർട്ടി സ്ഥാനാർഥി ശാക്കിറ ജുനേഷ്, കരുനാഗപ്പള്ളി നഗരസഭ 27ാം ഡിവിഷൻ വെൽഫെയർ പാർട്ടി സ്ഥാനാർഥി നജീബ് കണ്ടത്തിൽ എന്നിവരും ജിദ്ദയിൽ പ്രവാസി വെൽഫെയർ പ്രവർത്തകരായിരുന്നു.
പ്രവാസി വെൽഫെയർ തബൂക്ക് ഏരിയ സെക്രട്ടറിയായിരുന്ന കെ.എസ്. നവാസ് തൃശൂർ ജില്ല പഞ്ചായത്ത് എറിയാട് (21) ഡിവിഷനിലും വെൽഫെയർ പാർട്ടി സ്ഥാനാർഥിയായി ജനവിധി തേടുന്നുണ്ട്.


