Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോലിക്കിടെ...

ജോലിക്കിടെ ഹൃദയസ്​തംഭനം; തിരുവനന്തപുരം കല്ലറ സ്വദേശി ജുബൈലിൽ മരിച്ചു

text_fields
bookmark_border
ജോലിക്കിടെ ഹൃദയസ്​തംഭനം; തിരുവനന്തപുരം കല്ലറ സ്വദേശി ജുബൈലിൽ മരിച്ചു
cancel
camera_alt

 സുധീർ ഖാൻ അബൂബക്കർ 

ജുബൈൽ: ജോലിക്കിടെ ഹൃദയസ്​തംഭനമുണ്ടായി മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശി സുധീർ ഖാൻ അബൂബക്കർ (48) ആണ്​ ജുബൈലില്‍ മരിച്ചത്​.

17 വർഷമായി ജുബൈലിലെ സ്വകാര്യ സ്വീറ്റ്​സ്​ കമ്പനിയിൽ മെർച്ച​​ന്റെയിസറായി ജോലി ചെയ്യുകയായിരുന്നു. കുടുംബത്തോടൊപ്പം ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളി​ന്റെ സമീപത്തായിരുന്നു താമസം. കുട്ടികൾ ഇതേ സ്കൂളിൽ വിദ്യാർഥികളാണ്.

പിതാവ്: അബൂബക്കർ. മാതാവ്: റഹ്‌മ ബീവി. ഭാര്യ: ഹസീന, മക്കൾ: മുഹമ്മദ് സുഹൈൽ, മുഹമ്മദ് സുഹാൻ, ശസ്‌മീൻ, മുഹമ്മദ് ശഹ്‌റോസ്. അൽമാന ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Show Full Article
TAGS:Obit News 
News Summary - cardiac arrest during work; A native of Thiruvananthapuram Kallara died in Jubail
Next Story