സി.സി.ഡബ്ലിയു.എ തബൂക്ക് പ്രവിശ്യ ഘടകം പുനഃസംഘടിപ്പിച്ചു
text_fieldsതബൂക്ക്: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന കമ്മിറ്റി ഫോർ കമ്മ്യൂനിറ്റി വെൽഫെയർ അസോസിയേഷൻ (സി.സി.ഡബ്ലിയു.എ) തബൂക്ക് പ്രവിശ്യ ഘടകം പുനഃസംഘടിപ്പിച്ചു. നിലവിലുള്ള അംഗങ്ങൾക്ക് പുറമെ പുതിയ പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് അസോസിയേഷൻ വിപുലീകരിച്ചത്.
നിലവിൽ സമിതിയിൽ സേവനമനുഷ്ഠിക്കുന്ന സിറാജ് എറണാകുളം, ഉണ്ണി മുണ്ടുപറമ്പ് എന്നിവർക്കൊപ്പം ഉബൈസ് മുസ്തഫ, ലാലു ശൂരനാട്, ഇസ്മായിൽ പുള്ളാട്ട് എന്നിവരെ പുതുതായി അസോസിയേഷൻ അംഗങ്ങളായി കോൺസുൽ ജനറൽ ഫഹദ് അഹ്മദ് ഖാൻ സൂരി തെരഞ്ഞെടുത്തു. ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ വിങിന് കീഴിൽ 2009ൽ രൂപീകൃതമായ സി.സി.ഡബ്ലിയു.എ, പ്രവാസികൾ നേരിടുന്ന നിയമപരവും തൊഴിൽപരവുമായ വിവിധ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുവരുന്നു.
പ്രവിശ്യയിലെ തബൂക്ക്, ഹഖ്ൽ, ദുബ, തൈമ, അൽവജ്ഹ്, ഉംലജ് തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ പരാതികൾക്കും പ്രയാസങ്ങൾക്കും പരിഹാരത്തിനുള്ള സഹായത്തിനായി താഴെ നൽകിയ മൊബൈൽ നമ്പറുകളിൽ സി.സി.ഡബ്ലിയു.എ പ്രതിനിധികളെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. സിറാജ് എറണാകുളം (0553623031), ഉണ്ണി മുണ്ടുപറമ്പ് (0557388189), ഉബൈസ് മുസ്തഫ (0533029266), ലാലു ശൂരനാട് (0502052472), ഇസ്മായിൽ പുള്ളാട്ട് (053578968).


