ദേവിക നൃത്തകലാക്ഷേത്ര സിൽവർ ജൂബിലി ആഘോഷം നാളെ
text_fieldsറിയാദ്: കഴിഞ്ഞ 25 വർഷമായി റിയാദിൽ മലയാളി സിന്ധു സോമന്റെ നേതൃത്വത്തിൽ നടക്കുന്ന നൃത്തവിദ്യാലയം ദേവിക നൃത്തകലാക്ഷേത്രയുടെ സിൽവർ ജൂബിലി ആഘോഷം വെള്ളിയാഴ്ച നടക്കും. ‘അരങ്ങ് 2025’ എന്ന പേരിൽ അരങ്ങേറുന്ന പരിപാടി റിയാദിലും പരിസരത്തും താമസിക്കുന്ന നൃത്താസ്വാദകർക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
2000 മുതൽ 2025 വരെ കഴിഞ്ഞ 25 വർഷത്തിനിടെ 2500ലേറെ പേർ നൃത്തം അഭ്യസിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ് നടത്തിവരുന്ന റിയാദിലെ ഏക നൃത്തസ്ഥാപനമാണ് ദേവികനൃത്ത കലാക്ഷേത്രയെന്നും അവർ അവകാശപ്പെട്ടു.
റിയാദിലെ സൂപ്പർ വുമൺ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ സിന്ധു സോമന് ലഭിച്ചിട്ടുണ്ട്. ‘അരങ്ങ് 2025’ ആഘോഷ പരിപാടിയിൽ നൂറിലധികം വിദ്യാർഥികൾ പങ്കെടുക്കും.