പമ്പിൽ ക്യൂ പാലിക്കാത്തവർക്കും എൻജിൻ ഓഫ് ചെയ്യാത്തവർക്കും പെട്രോൾ നൽകരുത്
text_fieldsറിയാദ്: രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓഫാക്കാത്തവര്‍ക്കും ക്യൂ പാലിക്കാത്തവര്‍ക്കും ഇന്ധനം നൽകരുതെന്ന് ഊര്‍ജ മന്ത്രാലയത്തിന്റെ ഉത്തരവ്. പെട്രോള്‍ പമ്പുകളില്‍ നിശ്ചിത ക്യൂ ലെയ്‌നുകള്‍ പാലിക്കാത്തവരുടെയും എൻജിൻ ഓഫ് ചെയ്യാത്തവരുടെയും വാഹനങ്ങളില്‍ ഇന്ധനം നിറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള മന്ത്രാലയ ഉത്തരവ് പമ്പുകൾക്കയച്ചു.
ഇന്ധനം നിറക്കുന്ന സമയത്ത് വാഹനത്തിന്റെ എന്‍ജിൻ ഓഫ് ചെയ്യണം. പമ്പുകളുടെയും സർവിസ് സെന്ററുകളുടെയും നടത്തിപ്പുകാർക്കും പമ്പുകൾ പ്രവര്‍ത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും കരാറെടുത്ത കമ്പനികള്‍ക്കും അയച്ച സര്‍ക്കുലറില്‍ മന്ത്രാലയം കര്‍ശന നിര്‍ദേശമാണ് നൽകിയിരിക്കുന്നത്.
പെട്രോള്‍ ബങ്കുകളില്‍ വാഹന ഗതാഗതം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും സുഗമമായ സേവനം ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ തടയാനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
.


