Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ ബഷീറിയൻ...

ദമ്മാമിൽ ബഷീറിയൻ അമരകാവ്യത്തിന് രംഗഭാഷ്യം; ‘മുച്ചീട്ടുകളിക്കാര​െൻറ മകൾ’ നാടക പോസ്​റ്റർ പ്രകാശനം ചെയ്തു

text_fields
bookmark_border
ദമ്മാമിൽ ബഷീറിയൻ അമരകാവ്യത്തിന് രംഗഭാഷ്യം; ‘മുച്ചീട്ടുകളിക്കാര​െൻറ മകൾ’ നാടക പോസ്​റ്റർ പ്രകാശനം ചെയ്തു
cancel
camera_alt

മലയാള നാടകവേദിയുടെ പ്രഥമ നാടകമായ ‘മുച്ചീട്ടുകളിക്കാര​െൻറ മകൾ’ പോസ്​റ്റർ ജോളി ലോനപ്പൻ ദേവിക കലാക്ഷേത്ര ഫൗണ്ടറും ഡയറക്ടറുമായ സൗമ്യ വിനോദിന് കൈമാറി പ്രകാശനം ചെയ്യുന്നു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി മലയാളികൾക്ക് പുത്തൻ ദൃശ്യവിരുന്നേകാൻ ദമ്മാം കേന്ദ്രമായി രൂപീകൃതമായ ‘മലയാള നാടകവേദി’യുടെ അരങ്ങേറ്റത്തിന് തുടക്കമായി. വൈക്കം മുഹമ്മദ് ബഷീറി​െൻറ വിഖ്യാത കൃതിയെ ആസ്പദമാക്കി പ്രശസ്ത നാടകകൃത്ത് ഹേമന്ത് കുമാർ രചനയും ജേക്കബ് ഉതുപ്പ് സംവിധാനവും നിർവഹിക്കുന്ന ‘മുച്ചീട്ടുകളിക്കാര​െൻറ മകൾ’ എന്ന പ്രഥമ നാടകത്തി​െൻറ പോസ്​റ്റർ പ്രകാശനം ദമ്മാമിൽ നടന്നു.

2026 ഡിസംബർ അവസാന വാരം അരങ്ങിലെത്തുന്ന നാടകത്തി​െൻറ പോസ്​റ്റർ, ചലച്ചിത്ര നിർമാതാവും പ്രമുഖ വ്യവസായിയുമായ ജോളി ലോനപ്പൻ പ്രകാശനം ചെയ്​തു. ദേവിക കലാക്ഷേത്ര ഫൗണ്ടറും ഡയറക്ടറുമായ സൗമ്യ വിനോദ്​ ഏറ്റുവാങ്ങി. സാംസ്കാരിക സമ്മേളനത്തിൽ നാടകവേദി പ്രസിഡൻറ്​ ഷാജി മതിലകം അധ്യക്ഷത വഹിച്ചു. കല്യാണി ബിനുവി​െൻറ പ്രാർത്ഥനാഗീതത്തോടെയാണ് പരിപാടിക്ക്​ തുടക്കമായത്.

മലയാള നാടകവേദിയുടെ ഭാവികാല ലക്ഷ്യങ്ങളെക്കുറിച്ചും ബഷീറിയൻ കഥയുടെ നാടകാവിഷ്കാരത്തെക്കുറിച്ചും ചെയർമാനും ഡയറക്ടറുമായ ജേക്കബ് ഉതുപ്പ് വിശദീകരിച്ചു. മാലിക് മഖ്ബൂൽ, ഷിജു കലയപുരം, പ്രദീപ് കൊട്ടിയം, രഞ്ജിത്ത് വടകര, നൗഷാദ് തഴവ, സോഫിയ ഷാജഹാൻ, അഡ്വ. ആർ. ഷഹന, ഡോ. സിന്ധു ബിനു, ഫൈസൽ വെള്ളാനി, ബിജു വർക്കി, സിയാദ് ഡ്രീം ക്യാച്ചേഴ്സ് എന്നിവർ സംസാരിച്ചു. ഡോ. അമിതാ ബഷീർ അവതാരകയായ ചടങ്ങിൽ മലയാള നാടകവേദി ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

ചീഫ് കോഓഡിനേറ്റർ മനാഫ് പാലക്കാട്, കൺവീനർ നൗഷാദ് മുത്തലിഫ്, സെക്രട്ടറി റോബിൻ ടൈറ്റസ്, ജോയിൻറ്​ സെക്രട്ടറി അൻഷാദ് തകടിയേൽ, വിനോദ് കുഞ്ഞ്, എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് ബഷീർ, വിനോദ് ഊരാളത്ത്, മിനി ജോസഫ്, ബിജു പൂതക്കുളം, ലാൽജി വർഗീസ്, ബിനു കുഞ്ഞ്, ഷനീബ് അബൂബക്കർ, ഷിബിൻ ആറ്റുവ, നജ്മുസ്സമാൻ, നിഖിൽ മുരളീധരൻ, ഷാജു അഞ്ചേരി, മുഷാൽ തഞ്ചേരി, മാത്യു റോക്കി എന്നിവർ സംബന്ധിച്ചു. ജോയിൻറ്​ കൺവീനറും ട്രഷററുമായ ഹുസൈൻ ചമ്പോളിൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റുബീന അൻഷാദ് നന്ദിയും പറഞ്ഞു.

Show Full Article
TAGS:drama poster Mucheettu kalikkaranta makal Vaikom Muhammed Basheer 
News Summary - Drama poster of ‘Mucheettukalikkarante Makal’ released
Next Story