Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഈദ് നമസ്കാരം...

സൗദിയിൽ ഈദ് നമസ്കാരം സൂര്യോദയത്തിന്​ 15 മിനിറ്റിന് ശേഷം

text_fields
bookmark_border
സൗദിയിൽ ഈദ് നമസ്കാരം സൂര്യോദയത്തിന്​ 15 മിനിറ്റിന് ശേഷം
cancel

യാംബു: ബലിപ്പെരുന്നാൾ നമസ്കാരത്തിനായി സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും തയാറെടുപ്പുകൾ പൂർത്തികുന്നു. സൂര്യോദയത്തിന് 15 മിനിറ്റിന് ശേഷമായിരിക്കും ഈദ് നമസ്കാരം.

ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ചുള്ള സമയം ഓരോ സ്ഥലങ്ങളിലും പാലിക്കണമെന്നും ബലിപ്പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും കൂടി 15 മിനിറ്റാണ് ദൈർഘ്യം നിശ്ചയിച്ചിട്ടുള്ളതെന്നും ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

മതകാര്യ വകുപ്പിന് കീഴിൽ രാജ്യത്തുള്ള 15,948 പള്ളികളും 3,939 ഈദ് ഗാഹുകളും ഈദ് നമസ്‌കാരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇസ്​ലാമിക കാര്യ മന്ത്രാലയം സമഗ്രമായ പദ്ധതിയാണ് നമസ്​കാരത്തിനായി ഇത്തവണ സ്വീകരിച്ചിട്ടുള്ളത്. നമസ്​കരിക്കാൻ ആളുകൾ പതിവായി വരാത്ത പള്ളികളെ ഒഴിവാക്കിയിട്ടുണ്ട്.

ഈദ് നമസ്കാരം നിർവഹിക്കാൻ സാധിക്കാത്തവരെയും ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെയും കണക്കിലെടുത്ത് എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രാർഥനകളും പ്രഭാഷണങ്ങളും നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
TAGS:Eid prayers Saudi Arabia eid al adha 
News Summary - Eid prayers in Saudi Arabia begin 15 minutes after sunrise
Next Story