ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്; യു.ഡി.എഫ് വൻ മുന്നേറ്റമുണ്ടാക്കും’–അഡ്വ. നജ്മ തബ്ശീറ
text_fieldsമുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ശീറക്ക് കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ജിദ്ദ: കേരളത്തിൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ മുന്നേറ്റമുണ്ടാക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ശീറ പറഞ്ഞു. ഹ്രസ്വ സന്ദർശനാർഥം ജിദ്ദയിലെത്തിയ അവർ, കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
ദേശീയ സംസ്ഥാനങ്ങളിലെ നിലവിലെ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളെ പറ്റിയുള്ള പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നജ്മ തബ്ശീറ മറുപടി നൽകി.
കെ.എം.സി.സി മലപ്പുറം ജില്ല വനിത വിങ് ജനറൽ സെക്രട്ടറി സുഹൈല ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഹഖ് കൊല്ലേരി അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത് സംസാരിച്ചു. നിലമ്പൂർ മണ്ഡലം കമ്മിറ്റിയുടെ സ്നേഹാദരം മണ്ഡലം ജനറൽ സെക്രട്ടറി ജാബിർ ചങ്കരത്ത് അഡ്വ. നജ്മ തബ്ശീറക്ക് കൈമാറി. അഫ്സൽ കല്ലിങ്ങപ്പാടം, നിഷാജ് അണക്കായി, ജംഷീദ് മൂത്തേടം, അമീൻ നിലമ്പൂർ, ഉസ്മാൻ എടക്കര, ഉമ്മർ ചുങ്കത്തറ, സൽമാൻ വഴിക്കടവ്, സുധീർ കുരിക്കൽ, സജ്ജാദ് അധികാരത്തിൽ, ജലീൽ മൂത്തേടം, ശിഹാബ് പൊറ്റമൽ, മാജിദ സലാം, ജംഷീന ശിഹാബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജാബിർ ചങ്കരത്ത് സ്വാഗതവും ട്രഷറർ സലിം മുണ്ടേരി നന്ദിയും പറഞ്ഞു. സലാം ചെമ്മല, റാഫി വഴിക്കടവ്, ബഷീർ മൂത്തേടം, മുനീർ ബാബു, ഫൈസൽ നാരോക്കാവ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.