തീർഥാടകർക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ
text_fieldsപൊതുഗതാഗത അതോറിറ്റി തീർഥാടകർക്ക് ഒരുക്കിയ ഇലക്ട്രിക് സ്കൂട്ടറുകൾ
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് ഇലക്ട്രിക് സ്കൂട്ടറുകളൊരുക്കി സൗദി ഗതാഗത അതോറിറ്റി. മിനയിലെ കദാന സ്റ്റേഷനും ഹറമിലേക്ക് എത്തുന്ന ‘ബാബ് അലി’ സ്റ്റേഷനുമിടയിലാണ് പൊതുഗതാഗത അതോറിറ്റി ഇലക്ട്രിക് സ്കൂട്ടർ സേവനം ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ നിർവഹിച്ചു. തീർഥാടകർക്ക് 1,000 ഇലക്ട്രിക് സ്കൂട്ടറുകളാണ് അതോറിറ്റി ഒരുക്കിയത്. തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് കഴിഞ്ഞ വർഷമാണ് ഇലക്ട്രിക് സ്കൂട്ടറുകളുടെ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. ഇതിനായി പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ വലിയ ആശ്വാസമാണ് നൽകുന്നത്. ഇതുസംബന്ധിച്ച ബോധവത്കരണത്തിന് അതോറിറ്റി പ്രത്യേക ടീമിനെ നിശ്ചയിച്ചിട്ടുണ്ട്.