ജുബൈലിലും ആവേശം; ടിക്കറ്റ് വിൽപന തുടങ്ങി
text_fieldsഹാർമോണിയസ് കേരള പ്രവേശന ടിക്കറ്റ് വിതരണം ജുബൈലിൽ
കോഓഡിനേറ്റർ റിയാസ് മണക്കാട്, മലർവാടി അംഗം ഇഹ്സാൻ
ലുത്ഫിക്ക് നൽകി ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കിഴക്കൻ പ്രവിശ്യയിലെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഹാർമോണിയസ് കേരള’ ഒരുമയുടെ മഹോത്സവത്തിെൻറ ടിക്കറ്റ് വിൽപന ജുബൈലിൽ ആരംഭിച്ചു.
ജാതിമത ഭേദമെന്യേ പരസ്പര സ്നേഹത്തോടെയും സഹവർത്തിത്വത്തോടെയും ജീവിക്കുന്ന മലയാള നാടിെൻറ സമ്പന്നമായ സാംസ്കാരിക പൈതൃകവും കലാപരമായ ഔന്നത്യവും ഉയർത്തിപ്പിടിക്കുന്ന ഈ പരിപാടിയുടെ തീം അനാച്ഛാദനം കഴിഞ്ഞ മാസം ദമ്മാമിൽ നടന്നിരുന്നു.
മലയാളത്തിെൻറ പ്രിയ കലാകാരന്മാരെ വരവേൽക്കുന്ന ഈ പരിപാടി ജുബൈൽ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ആദ്യ ടിക്കറ്റ് വിൽപന ‘ഹാർമോണിയസ് കേരള’ ജുബൈൽ കോഓഡിനേറ്റർ റിയാസ് മണക്കാട്, മലർവാടി അംഗം ഇഹ്സാൻ ലുത്ഫിക്ക് നൽകി നിർവഹിച്ചു.
പബ്ലിസിറ്റി കോഓഡിനേറ്റർ നജീബ് കരിംകൊത്തി, തനിമ സാംസ്കാരിക വേദി ജുബൈൽ പ്രസിഡൻറ് ഡോ. ജൗഷീദ്, സെക്രട്ടറി നാസർ ഓച്ചിറ, സാമൂഹിക പ്രവർത്തകൻ സലിം ആലപ്പുഴ, മലർവാടി അംഗം അബ്ദുല്ല, അൻവർ കരണത്ത്, സിദ്ധാർഥ്, നിഹ്മത്ത്, മലൂക് തിരുവനന്തപുരം, റിജ്വാൻ ചേളന്നൂർ എന്നിവർ പങ്കെടുത്തു. വി.ഐ.പി, പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നീ കാറ്റഗറികളിൽ ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റുകൾക്കായി ജുബൈൽ ഏരിയയിൽ 0556637394 എന്ന നമ്പറിൽ ബന്ധപ്പെടാം.


