Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2026 1:32 AM GMT Updated On
date_range 26 May 2026 1:32 AM GMTപ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന നാസർ അമ്പാടന് യാത്രയയപ്പ് നൽകി
text_fieldsഖോബാർ: നീണ്ട 36 വർഷത്തെ പ്രവാസം പൂർത്തിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന നാസർ അമ്പാടന് പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ദമ്മാം ഘടകം യാത്രയയപ്പ് നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖോബാർ ക്ലാസിക്ക് റെസ്റ്റോറൻറിൽ നടന്ന ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.
പ്രസിഡൻറ് ലിൻസൻ ദേവസ്സി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി വർഗീസ് പെരുമ്പാവൂർ ഉദ്ഘാടനം ചെയ്തു. നാസർ അമ്പാടന് സ്നേഹോപഹാരം സമ്മാനിച്ചു. നാസർ അമ്പാടൻ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി കരീം കാച്ചാംകുഴി സ്വാഗതവും അലിമോൻ അറക്കപടി നന്ദിയും പറഞ്ഞു.
Next Story


