Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകപ്പൽ വഴി ഹജ്ജ്...

കപ്പൽ വഴി ഹജ്ജ് തീർഥാടകരുടെ ആദ്യസംഘമെത്തി; സുഡാനിൽനിന്നുള്ള ആദ്യസംഘത്തിൽ 1,407 പേർ

text_fields
bookmark_border
കപ്പൽ വഴി ഹജ്ജ് തീർഥാടകരുടെ ആദ്യസംഘമെത്തി; സുഡാനിൽനിന്നുള്ള ആദ്യസംഘത്തിൽ 1,407 പേർ
cancel

ജിദ്ദ: കപ്പൽ വഴി ഹജ്ജ്​ തീർഥാടകരു​ടെ ആദ്യസംഘമെത്തി. ‘വാസ എക്സ്പ്രസ്’ എന്ന കപ്പലിൽ സുഡാനിൽ നിന്നെത്തിയ​ 1,407 തീർഥാടകരുടെ ആദ്യസംഘത്തെ ജിദ്ദ ഇസ്​ലാമിക തുറമുഖത്ത്​ അധികൃതർ ഊഷ്​മളാമയി വരവേറ്റു.

തീർഥാടകരെ സ്വീകരിക്കുന്നതിനും പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയിരുന്നു. ഗതാഗത-ലോജിസ്​റ്റിക്സ് സഹ​ മന്ത്രി അഹമ്മദ് ബിൻ സുഫ്​യാൻ അൽഹസ്സൻ, തുറമുഖ അതോറിറ്റി (മവാനി) ആക്ടിങ്​ ചെയർമാൻ മാസിൻ ബിൻ അഹമ്മദ് അൽതുർക്കി, തുറമുഖത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളിലെ നിരവധി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ്​ തീർഥാടകരെ സ്വീകരിച്ചത്​.


ഹജ്ജ്​ തീർഥാടകർക്കായി തുറമുഖ അതോറിറ്റി വലിയ ഒരുക്കമാണ്​ പൂർത്തിയാക്കിയിരിക്കുന്നത്​. 100 ഇമിഗ്രേഷൻ കൗണ്ടറുകൾ, 300 ലഗേജ് വണ്ടികൾ, ഡോക്കിങ്​ കപ്പലുകൾക്കായി ഒമ്പത്​ മറൈൻ ടഗ്ഗുകൾ, 12 സപ്പോർട്ട് മറൈൻ വെസ്സലുകൾ, 24 സുരക്ഷാ പട്രോളിങ്​ ടീമുകൾ, 13 ആംബുലൻസുകൾ, ഫയർ എൻജിനുകൾ, ഒരു സംയോജിത ആരോഗ്യ കേന്ദ്രം, 5,000 തീർഥാടകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകൾ, പ്രായമായവർക്കും രോഗികൾക്കുമായി പ്രത്യേക സംവിധാനങ്ങൾ എന്നിവയെല്ലാം പൂർണസജ്ജമാണ്​.

Show Full Article
TAGS:hajj Sudan hajj pilgrims 
News Summary - First group of Hajj pilgrims arrive by ship
Next Story