Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2026 9:38 AM GMT Updated On
date_range 9 July 2026 9:38 AM GMTഅൽ ബാഹയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി: ഏഴ് വിദേശികൾ പിടിയിൽ
text_fieldsഅൽ ബാഹ: സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ അൽ ബാഹയിലെ ജനവാസ മേഖലയിലുള്ള ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന ഏഴ് വിദേശികളെ മേഖല പൊലിസ് അറസ്റ്റ് ചെയ്തു.
പിടിയിലായ പ്രതികളെ നിലവിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ഇവർക്കെതിരെയുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലിസ് വിഭാഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാമൂഹിക സുരക്ഷാ-മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സംയുക്തമായി നടത്തിയ കൃത്യമായ ഏകോപനത്തിലൂടെയാണ് പൊലിസ് ഈ റെയ്ഡും അറസ്റ്റ് നടപടികളും പൂർത്തിയാക്കിയത്.
Next Story


