Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2026 8:36 PM GMT Updated On
date_range 10 Jan 2026 8:36 PM GMTയാംബു മുൻ പ്രവാസിയും എസ്.ഐ.സി പ്രവർത്തകനുമായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldscamera_alt
പറമ്പിൽ ഉമ്മർ
Listen to this Article
യാംബു: യാംബു മുൻ പ്രവാസി മലപ്പുറം തെന്നല കുറ്റിപ്പാല സ്വദേശി പറമ്പിൽ ഉമ്മർ (52) ശനിയാഴ്ച വൈകീട്ട് നാട്ടിൽ നിര്യാതനായി. സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) യാംബു ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നു.
12 വർഷത്തോളം യാംബുവിലെ സപ്ലൈ കോൺടാക്ട് കമ്പനിയിൽ ജോലിചെയ്തിരുന്ന ഉമ്മർ നാലു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയത്.
പരേതരായ പറമ്പിൽ കുഞ്ഞിമുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ, സഹോദരങ്ങൾ: മുഹമ്മദ് റാഫി, നൗഷാദ്, ഹാജറ, ആമിന, പരേതരായ ശറഫുദ്ധീൻ, സുലൈഖ. മക്കൾ ഇല്ല.
Next Story


