Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫ്രാൻസ് സന്ദർശനം:...

ഫ്രാൻസ് സന്ദർശനം: തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് സൗദി മാധ്യമ മന്ത്രി

text_fields
bookmark_border
ഫ്രാൻസ് സന്ദർശനം: തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്ന് സൗദി മാധ്യമ മന്ത്രി
cancel
camera_alt

സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി

റിയാദ്​/പാരിസ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ ഫ്രാൻസ് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന് പുതിയ കരുത്ത് പകരുമെന്ന് സൗദി മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി വ്യക്തമാക്കി.

ഔദ്യോഗിക സന്ദർശനത്തി​െൻറ ഭാഗമായി പാരിസിലെത്തിയ മാധ്യമസംഘവുമായി കൂടിക്കാഴ്ച നടത്തവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങൾ അതിവേഗം വളരുന്ന സാഹചര്യത്തിൽ, പൊതു താൽപ്പര്യങ്ങൾ മുൻനിർത്തി രാഷ്​ട്രീയ, സാമ്പത്തിക ശേഷികൾ പരമാവധി പ്രയോജനപ്പെടുത്താൻ ഈ സന്ദർശനം വഴിയൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കിരീടാവകാശിയുടെ സുപ്രധാന സന്ദർശനം ആഗോളതലത്തിൽ കൃത്യതയോടെയും മികവോടെയും റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സേവനത്തെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

Show Full Article
TAGS:strategic partnership saudi minister france Saudi Arabia 
News Summary - Saudi Minister of Media Affirms Visit to France Will Further Bolster Strategic Partnership
Next Story