സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
text_fieldsമഹ്ജർ ഏരിയ കെ.എം.സി.സി കമ്മിറ്റിയും ന്യൂ ഗുലൈൽ പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
ജിദ്ദ: മഹ്ജർ ഏരിയ കെ.എം.സി.സി കമ്മിറ്റിയും ന്യൂ ഗുലൈൽ പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഡോ. മഹറൂഫ്, ഡോ. അസ്ന മുഹമ്മദ് പാമ്പോടൻ, ക്ലിനിക് പി.ആർ.ഒ. കെ. സൈദ്, സ്റ്റാഫ് അംഗങ്ങളായ ഷൗക്കത്ത്, ഷാക്കിർ ഷാനിദ്, കെ. സാലിം, ഫിറോസ്, നവാസ്, കെ.പി. റിഷാദ്, മഹറൂഫ്, നാഫി, ആസാദ്, റസീന, സലീന, നീതു, സൗമ്യ തുടങ്ങിയവരുടെ സേവനം മെഡിക്കൽ ക്യാമ്പിൽ ലഭ്യമായി. ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പ്രാരംഭ സെഷൻ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ന്യൂ ഗുലൈൽ ക്ലിനിക് സി.ഇ.ഒ. അബ്ദുൽ ഗഫൂർ, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നേതാക്കളായ മുഹമ്മദ് ബാവ, സാബിൽ മമ്പാട്, കെ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ ജീവിത ശൈലികൾ കാരണമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ഡോ. അസ്ന മുഹമ്മദ് ക്ലാസ്സെടുത്തു. ഇസ്മാഈൽ മാഞ്ചേരി, ശിഹാബ് ഒറ്റയത്ത്, ഹംസ മണ്ണൂർ, ബീരാൻകുട്ടി വയനാട്, ആഷിഖ് പാലോളിപ്പറമ്പ്, അബ്ദുല്ല പറപ്പൂർ, യൂനുസ് നാലകത്ത്, അബ്ദുൽ ജലീൽ ചെമ്മല, പി.പി. ജവാദ്, നൗഫൽ മുതിരിക്കുളം, അബ്ദുൽ അസീസ്, വി.കെ. ഉസ്മാൻ, ഉമർ അമരമ്പലം, ഫസലുറഹ്മാൻ വള്ളിക്കുന്ന്, എം.സി. സുഹൈൽ, സുബൈർ കൊടക്കാട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
സക്കറിയ ബാസിത്തിന്റെ ഖിറാഅത്തോടെ തുടങ്ങിയ ഉദ്ഘാടന സെഷനിൽ പ്രസിഡന്റ് അബ്ദുൽ കരീം കൊടക്കാട് അധ്യക്ഷതവഹിച്ചു, ജനറൽ സെക്രട്ടറി സലിം മുണ്ടേരി സ്വാഗതവും റിയാസ് പിലാക്കൽ നന്ദിയും പറഞ്ഞു.