Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റ്റി​ഫ്ല​വ​ർ...

സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ   സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ജു​ബൈ​ൽ സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ​നി​ന്ന്

ജു​ബൈ​ൽ: ലോ​ക ര​ക്താ​തി​മ​ർ​ദ്ദ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ജു​ബൈ​ൽ ശാ​ഖ​യും ഷി​ഫാ അ​ൽ ജു​ബൈ​ൽ മെ​ഡി​ക്ക​ൽ സെൻറ​റും ഡ​ബ്ല്യു.​എം.​എ​ഫ് ജു​ബൈ​ൽ കൗ​ൺ​സി​ലും സം​യു​ക്ത​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഷി​ഫാ അ​ൽ ജു​ബൈ​ൽ മെ​ഡി​ക്ക​ൽ സെൻറ​ർ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ വി​ല്യം വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് ക്യാ​മ്പ് നി​യ​ന്ത്രി​ച്ച​ത്.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രാ​യ ഡോ. ​സ​യീ​ദ് അ​ബ്​​ദു​ൽ ത​വാ​ബ്, ഡോ. ​മാ​ലി​നി ച​ക്ര​ബ​നി, ഡോ. ​വ​ഹീ​ദ അ​ക്ത​ർ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ന്ന ലോ​ക ര​ക്താ​തി​മ​ർ​ദ്ദ ദി​ന പ​രി​പാ​ടി​യി​ൽ ഡ​ബ്ല്യു.​എം.​എ​ഫ് ജു​ബൈ​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ സോ​ണി​യ ഹാ​രി​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റ്റി​ഫ്ല​വ​ർ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ ഹ​നീ​ഫ ക​മ്പാ​യ​തി​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി​േ​ൻ​റാ, ഡി. ​അ​നി​ൽ കു​മാ​ർ, സു​കു, ഷി​ഹാ​ബു​ദീ​ൻ, നി​സ്സാം, ഹാ​രി​സ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
TAGS:Free medical camp organized hypermarket cityflower 
News Summary - Free medical camp organized at Cityflower Hypermarket
Next Story