Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right10-ാമത് ഫ്യൂച്ചർ...

10-ാമത് ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ് സമ്മേളനം റിയാദിൽ

text_fields
bookmark_border
10-ാമത് ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ് സമ്മേളനം റിയാദിൽ
cancel
camera_alt

സമ്മേളനത്തിന്​ വേദിയാകുന്ന റിയാദിലെ കിങ്​ അബ്​ദുൽഅസീസ്​ ഇൻറർനാഷനൽ കോൺഫറൻസ്​ സെൻറർ

റിയാദ്: 10-ാമത് ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ) സമ്മേളനം ഒക്ടോബർ 26 മുതൽ 29 വരെ റിയാദിലെ കിങ് അബ്​ദുൽ അസീസ് ഇൻറർനാഷനൽ കോൺഫറൻസ് സെൻററിൽ വെച്ച് നടക്കും. ‘പാരമ്പര്യത്തി​െൻറ ശക്തി’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം.

നിക്ഷേപത്തി​െൻറയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ഭാവി നിർണയിക്കുന്ന അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി രാഷ്​ട്രത്തലവന്മാർ, നിക്ഷേപകർ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, സാങ്കേതിക വിദഗ്ധർ എന്നിവർ ഉച്ചകോടിയിൽ പങ്കാളികളാകും. മൂലധന സമാഹരണം, സാങ്കേതിക മുന്നേറ്റങ്ങൾ, സാമൂഹിക ക്ഷേമം, നേതൃത്വ മികവ് എന്നീ നാല് പ്രധാന മേഖലകളെ ആസ്പദമാക്കിയാണ് ഇത്തവണത്തെ ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിന് സൽമാൻ രാജാവ് നൽകുന്ന രക്ഷാകർതൃത്വത്തിനും ഭരണകൂടത്തി​െൻറ നിരന്തര പിന്തുണയ്ക്കും ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ സി.ഇ.ഒ അമീറ ഡോ. മഹാ ബിൻത് മശാരി ബിൻ അബ്​ദുൽ അസീസ് നന്ദി അറിയിച്ചു. സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്കനുസൃതമായി സുസ്ഥിരമായ സാമ്പത്തിക ഭാവി പടുത്തുയർത്താൻ മാർഗനിർദ്ദേശം നൽകുന്ന കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ പങ്കിനെയും അവർ പ്രശംസിച്ചു.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി മാനവരാശിയുടെ പുരോഗതിക്കായി നിക്ഷേപ സാധ്യതകളെ പ്രയോജനപ്പെടുത്തിയ ആഗോള നേതാക്കളെ ഒരുമിച്ച് അണിനിരത്താൻ എഫ്.ഐ.ഐക്ക് സാധിച്ചിട്ടുണ്ടെന്ന് ഡോ. മഹാ ചൂണ്ടിക്കാട്ടി. നാം കൈക്കൊള്ളുന്ന തീരുമാനങ്ങളും കെട്ടിപ്പടുക്കുന്ന പങ്കാളിത്തങ്ങളും വരുംതലമുറകൾക്ക് വലിയൊരു പാരമ്പര്യമായി മാറ്റിയെടുക്കാൻ ആഗോള സമൂഹത്തോട് പത്താമത് പതിപ്പ് ആഹ്വാനം ചെയ്യുന്നു.

നാല് ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിൽ ആഗോള സാമ്പത്തിക-നിക്ഷേപ മേഖലകളിലെ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യും. തുടക്കം മുതൽ തന്നെ ആഗോള സംവാദങ്ങൾക്കും തന്ത്രപ്രധാനമായ വലിയ കരാറുകൾക്കും വഴിതുറന്ന എഫ്.ഐ.ഐ, ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ റിയാദി​െൻറ സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണെന്നും അവർ കൂട്ടിചേർത്തു.

Show Full Article
TAGS:Future Investment Initiative Conference Riyadh Gulf News Saudi Arabia 
News Summary - ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ്​ ഇനിഷ്യേറ്റീവ് സമ്മേളനം റിയാദിൽ
Next Story