Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലപ്പുറം സ്വദേശിയായ...

മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
cancel

മദീന: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. കോട്ടക്കൽ സ്വദേശി അഹമ്മദ് കുട്ടി കല്ലുവിളപ്പിൽ (70) ആണ് മരിച്ചത്. ഹജ്ജ് കർമങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി പുറപ്പെട്ട ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മദീനയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മകനൊപ്പമാണ് ഹജ്ജിന് എത്തിയിരുന്നത്. ഹജ്ജ് ഇൻസ്‌പെക്ടർമാരായ റിഷാദ്, ഇസ്ഹാഖ്, അബ്ദുറഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ മരണാന്തര നടപടികൾ പൂർത്തീകരിച്ചു വരുന്നു. മൃതദേഹം മദീനയിൽ കബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
TAGS:madina hajj hajj pilgrim Malappuaram 
News Summary - Hajj pilgrim from Malappuram dies in Medina
Next Story