Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2025 10:47 AM GMT Updated On
date_range 27 Nov 2025 10:47 AM GMTഹൃദയാഘാതം: കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
text_fieldscamera_alt
അസൈൻ
Listen to this Article
റിയാദ്: നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കോഴിക്കോട് കൈതപൊയിൽ പുതുപ്പാടി സ്വദേശി തള്ളാശ്ശേരി കാതരി അസൈൻ (58) ആണ് അൽനദ്‌വ ഫാമിലി കെയർ ആശുപത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചത്.
റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ കാതരി, മാതാവ്: പരേതയായ ആമിന. ഭാര്യ: ഷെറീന. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ പ്രവർത്തനം പുരോഗമിക്കുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Next Story


