Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2025 6:49 AM GMT Updated On
date_range 2025-07-16T12:19:31+05:30ഹൃദയാഘാതം; മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
text_fieldsജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു. താനൂർ (മുക്കോൽ) സ്വദേശിനി ജമീല (55) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജിസാൻ അൽ ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു മരണം.
ഭർത്താവ്: അലവി നടക്കൽ, മക്കൾ: ഹംസത്തുൽ സൈഫുള്ള (സാംകോ ഇലക്ട്രിക്ക് കമ്പനി, ജിസാൻ), സജീന, ജസീന, നസീന, റുബീന, മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. മക്കൾ നാട്ടിൽനിന്നും എത്തിയതിന് ശേഷം ഖബറടക്കം ജിസാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിസാൻ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്. ജിസാനിലെ 'ജല' കൂട്ടായ്മ പ്രവർത്തകർ ആശുപത്രിയിലെത്തി പരേതയുടെ കുടുംബങ്ങളെ സമാശ്വസിപ്പിച്ചു.
Next Story