Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചാരുംമൂട് സ്വദേശി...

ചാരുംമൂട് സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി

text_fields
bookmark_border
Suresh Damodaran
cancel

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരൻ (50) വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു. പ്രഭാത ഭക്ഷണത്തിനുശേഷം സാധനം വാങ്ങുന്നതിനായി പുറത്തേക്ക് പോകാൻ തയ്യാറാകുന്നതിനിടയിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 10 വർഷമായി സൗദി കാർപ്പറ്റിൽ ഇലക്ട്രീഷ്യനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ: സിന്ധു, മകൾ: ശിവാനി. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന്​ ആവശ്യമായ ക്രമീകരണം കമ്പനി ഏറ്റെടുത്ത്​ പൂർത്തീകരിച്ചു.

ചൊവ്വാഴ്​ച രാത്രി ശ്രീലങ്കൻ എയർലൈൻസിൽ കൊണ്ടുപോകും. ബുധനാഴ്​ച രാവിലെ കൊച്ചിയിലെത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ചാരുംമൂട്ടിലെ സ്വവസതിയിൽ സംസ്​കരിക്കും.

Show Full Article
TAGS:heart Attack Obituary News Alappuzha Native 
News Summary - Aheart Attack: Native of Charummoodu passed away in Riyadh
Next Story