സൗദിയിൽ ഹൈപ്പർ നെസ്റ്റോ ഫുഡ് ഫൺ ഫെസ്റ്റിന് തുടക്കമായി
text_fieldsഹൈപ്പർ നെസ്റ്റോ മാനേജ്മെൻറ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
റിയാദ്: സൗദി അറേബ്യയിലെ ഹൈപ്പർ നെസ്റ്റോ ഫുഡ് ഫൺ ഫെസ്റ്റിന് തുടക്കമായി. എല്ലാ വർഷവും വളരെ വിപുലമായി രാജ്യത്തെ മുഴുവൻ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ശാഖകളിലും സംഘടിപ്പിക്കുന്ന ഫുഡ് ഫൺ ഫെസ്റ്റ് ജൂലൈ 23നാണ് ആരംഭിച്ചത്. നാളെ (ശനിയാഴ്ച) അവസാനിക്കുന്ന മേള തികച്ചും വ്യത്യസ്തമായ രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് മാനേജ്മെൻറ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇത്തവണത്തെ ഫുഡ് ഫൺ ഫെസ്റ്റിൽ ഈജിപ്ത് മെഗാ നൈറ്റ്, പാകിസ്താൻ മെഗാ നൈറ്റ്, ഇന്ത്യൻ കൾച്ചറൽ ഇവൻറ്സ് തുടങ്ങി തികച്ചും പുതിയ അനുഭവം നൽകുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഈജിപ്ഷ്യൻ മെഗാ നെറ്റിൽ താനൂര ഡാൻസ്, ഇതര ഈജിപ്ഷ്യൻ പാരമ്പര്യ നൃത്തപരിപാടികൾ, അറബിക് ഗായകരുടെ സംഗീത കച്ചേരികൾ തുടങ്ങി എണ്ണമറ്റ ആഘോഷങ്ങളാൽ വിപുലമാണ് മേള.
നെസ്റ്റോ ഹൈപ്പർ മാർക്കറ്റിെൻറ റിയാദിലെ അസീസിയ, അൽഖർജ്, കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ ബ്രാഞ്ചുകളിൽ ജൂലൈ 26 വരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധ പരിപാടികളുടെ കൂടെ എണ്ണമറ്റ ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഈജിപ്ത്, തായ്‌ലൻഡ്, ഇന്ത്യ, തുർക്കി, പാകിസ്താൻ തുടങ്ങി നിരവധി രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്തമായ ഫുഡ് കൗണ്ടറുകളാണ് മേളയിൽ രുചിവൈവിധ്യം വിളമ്പുക. കുടുംബങ്ങൾക്കും കുട്ടികൾക്കും നിരവധി ഗെയിംസുകളും ഒരുക്കിയിട്ടുണ്ട്. ഇതെല്ലാമായി തികച്ചും ഒരാഘോഷ പ്രതീതീതിയിലാണ് ഫുഡ് ഫൺ ഫെസ്റ്റ് അരങ്ങേറുന്നത്.
വ്യത്യസ്തമായ സംസകാരങ്ങളുടെ കൂടിച്ചേരലിെൻറ വേദിയായി ഫുഡ് ഫൺ ഫെസ്റ്റ് മാറിയെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു. ഈ മാസം 23 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന സ്പെഷ്യൽ ഓഫറുകളും ഫുഡ് ഫൺ ഫെസ്റ്റിെൻറ ഭാഗമായി ഹൈപ്പർ നെസ്റ്റോ എല്ലാ ബ്രാഞ്ചിലും ഒരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ഓഡിറ്റിങ് ഹെഡ് റഫീഖ്, ഓപ്പറേഷൻ മാനേജർ ഫഹദ്, മാർക്കറ്റിങ് ഹെഡ് ഫഹദ് മേയോൺ തുടങ്ങിയവർ പങ്കെടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ ഈമാനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.