കേളി ബദീഅ ഏരിയ ജനകീയ ഇഫ്താർ
text_fieldsകേളി കലാ സാംസ്കാരിക വേദി ബദീഅ ഏരിയ ഇഫ്താർ വിരുന്ന്
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബദീഅ ഏരിയ ജനകീയ ഇഫ്താർ ഈ വർഷവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ബദീഅയിലെ ഇസ്ത്രാഹയിൽ നടന്ന ചടങ്ങിൽ മലയാളികൾക്ക് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ, നിരവധി സ്വദേശി പൗരന്മാർ എന്നിവരടക്കം 750ഓളം പേർ പങ്കെടുത്തു.
കൊബ്ലാൻ മാർക്കറ്റിങ് മാനേജർ സിദ്ദീഖ് അഹമ്മദ്, ജെസ്കോ പൈപ്പ് പ്രതിനിധി വൈശാഖൻ, സ്പേസ് വേൾഡ് ഉടമ ലത്തീഫ് കൂളിമാട്, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, ഫിറോസ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, സുരേന്ദ്രൻ കൂട്ടായി, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, സെക്രട്ടറി സുനിൽകുമാർ, ട്രഷറർ മധു ബാലുശ്ശേരി എന്നിവർ സംബന്ധിച്ചു. ഏരിയ രക്ഷാധികാരി ആക്ടിങ് കൺവീനർ പ്രസാദ് വഞ്ചിപ്പുര, ഏരിയ പ്രസിഡന്റ് സരസൻ, സെക്രട്ടറി കിഷോർ ഇ. നിസാം, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ മധു പട്ടാമ്പി, മുസ്തഫ, ജാർനറ്റ് നെൽസൺ, ഏരിയ വൈസ് പ്രസിഡന്റുമാരായ എൻ.ബി. മുരളി, ജയൻ ആറ്റിങ്ങൽ, ഏരിയ ജോയന്റ് സെക്രട്ടറിമാരായ കെ.എൻ. ഷാജി, ധർമ്മൻ, സംഘാടകസമിതി ചെയർമാൻ ഷാജഹാൻ പൂക്കുഞ്ഞ്, കൺവീനർ നിസാം പത്തനംതിട്ട, ട്രഷറർ പി.കെ. ഷാജി, സമിതി അംഗങ്ങളായ നിയാസ് നാസർ, ജയകുമാർ ഹിലാൽ, ഷറഫുദ്ദീൻ, രതീഷ് രമണൻ, ഷമീർ കുന്നത്ത്, നിസാർ കുളമുട്ടം എന്നിവർ നേതൃത്വം നൽകി.


