Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി7 ഉച്ചകോടിക്കിടെ...

ജി7 ഉച്ചകോടിക്കിടെ ഇന്ത്യ-സൗദി ഉഭയകക്ഷി ചർച്ച

text_fields
bookmark_border
ജി7 ഉച്ചകോടിക്കിടെ ഇന്ത്യ-സൗദി ഉഭയകക്ഷി ചർച്ച
cancel
camera_alt

പാരീസിൽ ജി7 ഉച്ചകോടിക്കിടെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

റിയാദ്​: ജി7 യോഗത്തിനിടെ വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച നടന്ന ഈ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.


പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങളും പൊതുതാൽപ്പര്യമുള്ള വിവിധ വിഷയങ്ങളും ഇരുമന്ത്രിമാരും വിലയിരുത്തി. ഫ്രാൻസിലെ സൗദി അംബാസഡർ ഫഹദ് ബിൻ മയൂഫ് അൽ റുവൈലി, വിദേശകാര്യമന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ വലീദ് ബിൻ അബ്ദുൽ ഹമീദ് അൽ-സമായിൽ എന്നിവരും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
TAGS:soudi arabia RIYAD Paris India G7 
News Summary - india-Saudi bilateral talks on the sidelines of the G7 summit
Next Story