Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഞ്ച്​ അറബ്...

അഞ്ച്​ അറബ് രാജ്യങ്ങളുടെ പരമാധികാരം ഇറാൻ ലംഘിച്ചു; ശക്തമായി അപലപിച്ച് സൗദി അറേബ്യ

text_fields
bookmark_border
അഞ്ച്​ അറബ് രാജ്യങ്ങളുടെ പരമാധികാരം ഇറാൻ ലംഘിച്ചു; ശക്തമായി അപലപിച്ച് സൗദി അറേബ്യ
cancel

റിയാദ്: യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്​, ജോർദാൻ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്​ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തി​െൻറയും മേലുള്ള ഇത്തരം നഗ്​നമായ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.

ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇറാ​െൻറ ആക്രമണത്തെ നേരിടാൻ ഈ അഞ്ച് സഹോദര രാജ്യങ്ങൾക്കും സൗദി അറേബ്യ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുരക്ഷാ നടപടികൾക്കായി സൗദിയുടെ എല്ലാവിധ കഴിവുകളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ മേഖലയുടെ സമാധാനത്തെ തകർക്കും. ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. ഇറാ​െൻറ ഭാഗത്തുനിന്നുള്ള ഇത്തരം നിയമലംഘനങ്ങളെ അപലപിക്കാൻ അന്താരാഷ്​ട്ര സമൂഹം തയ്യാറാകണം. മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാൻ ഇറാനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കാൻ അയൽരാജ്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് സൗദി അറേബ്യ.

Show Full Article
TAGS:Iran Israel Iran Israel Tensions 
News Summary - Iran violated the sovereignty of five Arab countries: Saudi Arabia strongly condemns
Next Story